ക്യാൻസർ മുന്നറിയിപ്പ്; ഇഷ്ടഭക്ഷണത്തിന്റെ പാക്കറ്റിൽ തന്നെയുണ്ട്, വീഡിയോ

news image
Jun 26, 2025, 7:07 am GMT+0000 payyolionline.in

ഇന്ന് നൂഡിൽസ് എല്ലാവരും ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന വിഭവമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. സമയ ലഭിക്കാനും ഭക്ഷണം പാകം ചെയ്യാനുള്ള മടി കൊണ്ടും എല്ലാവരും പെട്ടന്ന് ന്യൂഡിൽസിനെയാണ് ആശ്രയിക്കുന്നത്. പ്രയാബധമന്യേ ചെറിയ കുട്ടികൾ മുതൽ വലിയ ആളുകൾ ന്യൂഡിൽസിന്റെ ആരാധകരാണ്.

കഴിഞ്ഞ ദിവസം പുറത്ത് വന്ന വീഡിയോ ന്യൂഡിൽസ് പ്രേമികളെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റാമെൻ നൂഡിൽസ് പാക്കറ്റിൽ അച്ചടിച്ചിരിക്കുന്ന മുന്നറിയിപ്പാണ് വീഡിയോയിൽ പുറത്ത് വന്നിരിക്കുന്നത്.

‘മുന്നറിയിപ്പ്: ക്യാൻസറും പ്രത്യുൽപാദന പ്രശ്നങ്ങളും’ എന്നാണ് പാക്കറ്റിൽ അച്ചടിച്ചിരിക്കുന്നത്. വളരെ ചെറുതായിട്ടാണ് ഈ മുന്നറിയിപ്പ് പാക്കറ്റിൽ അടിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പലരും ഇത് ശ്രദ്ധിക്കില്ല. ‘കാത്തിരിക്കൂ.. റാമെൻ നൂഡിൽസിൽ ഈ മുന്നറിയിപ്പുണ്ടോ? കാൻസർ + പ്രത്യുൽപാദനപരമായ ദോഷം, ലേബലുകൾ ശ്രദ്ധാപൂർവ്വം വായിക്കുക’- എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.നിമിഷ നേരം കൊണ്ടുതന്നെ വീഡിയോ നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. ജനങ്ങളുടെ കണ്ണുതുറപ്പിക്കുന്ന വീഡിയോയാണ് ഇതെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe