ക്രിക്കറ്റ് മത്സരം തോറ്റതിന്‍റെ ദേഷ്യത്തിൽ 15കാരനെ ബാറ്റുകൊണ്ട് അടിച്ചുകൊന്നു; വിദ്യാർഥി അറസ്റ്റിൽ

news image
Feb 7, 2024, 3:46 pm GMT+0000 payyolionline.in

റായ്പൂർ: ക്രിക്കറ്റ് മത്സരം തോറ്റതിന്‍റെ ദേഷ്യത്തിൽ പതിനഞ്ചുകാരനെ ബാറ്റുകൊണ്ട് അടിച്ചുകൊന്ന് എതിർ ടീം അംഗം. രാജസ്ഥാനിലെ ഭവാനി മണ്ഡി ടൗണിലാണ് നാടിനെ നടുക്കിയ സംഭവം.

രാജസ്ഥാൻ ടെക്സ്റ്റൈൽസ് മിൽസ് ലേബർ കോളനിയിൽ താമസിക്കുന്ന പ്രകാശ് സാഹുവാണ് കൊല്ലപ്പെട്ടത്. സുഹൃത്തായ മുകേഷ് മീനയെ (20) പൊലീസ് അറസ്റ്റ് ചെയ്തു. സാഹു 10ാം ക്ലാസ് വിദ്യാർഥിയും മുകേഷ് ബി.എ അവസാന വർഷ വിദ്യാർഥിയുമാണ്. കോളനിയിലെ മൈതാനത്ത് ഇരുവരും പതിവായി ക്രിക്കറ്റ് കളിക്കുന്നവരാണെന്ന് സി.ഐ മങ്കിലാൽ യാദവ് പറഞ്ഞു.

കഴിഞ്ഞദിവസം മത്സരശേഷം സഹതാരങ്ങൾക്കൊപ്പം വിജയം ആഘോഷിക്കുന്നതിനിടെ, എതിർ ടീം അംഗമായിരുന്ന മുകേഷ് രോഷാകുലനായി ബാറ്റുകൊണ്ട് തലക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സാഹുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരണത്തിന് കീഴടങ്ങി. നേരത്തെ, രോഷാകുലരായ പ്രദേശവാസികൾ പ്രതിയുടെ ബൈക്ക് അടിച്ചു തകർത്തിരുന്നു. കോളനിയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe