ഡൽഹി: ക്രിസ്മസ് – പുതുവത്സര – ശബരിമല യാത്രകളിലെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. ആറു സ്പെഷ്യൽ സർവീസുകളാണ് അനുവദിച്ചിരിക്കുന്നത്. നാഗർകോവിൽ, മംഗളൂരു, ഹൈദരാബാദ്, നാന്ദേഡ് എന്നിവിടങ്ങളിൽ നിന്നും കേരളത്തിലേക്ക് സർവീസുകൾ ഉണ്ടായിരിക്കും.
1. നാഗർകോവിൽ – മഡ്ഗാവ് (ഗോവ) – നാഗർകോവിൽ വീക്ക്ലി സ്പെഷ്യൽ (06083/06084)
ട്രെയിൻ നമ്പർ 06083: നാഗർകോവിൽ ജംഗ്ഷനിൽ നിന്നും ഡിസംബർ 23, 30, ജനുവരി 6 തീയതികളിൽ (ചൊവ്വാഴ്ചകളിൽ) രാവിലെ 11.40-ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 08.50-ന് മഡ്ഗാവിൽ എത്തും.
ട്രെയിൻ നമ്പർ 06084: മഡ്ഗാവിൽ നിന്നും ഡിസംബർ 24, 31, ജനുവരി 7 തീയതികളിൽ (ബുധനാഴ്ചകളിൽ) രാവിലെ 10.15-ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.00-ന് നാഗർകോവിലിൽ എത്തും.
കേരളത്തിലെ പ്രധാന സ്റ്റോപ്പുകൾ: തിരുവനന്തപുരം സെൻട്രൽ, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, കാസർഗോഡ്.
2. മംഗളൂരു ജങ്ഷൻ – തിരുവനന്തപുരം നോർത്ത് – മംഗളൂരു ജങ്ഷൻ (06041/06042)
ട്രെയിൻ നമ്പർ 06041: മംഗളൂരു ജംഗ്ഷനിൽ നിന്നും ഡിസംബർ 7, 14, 21, 28, ജനുവരി 4, 11, 18 തീയതികളിൽ (ഞായറാഴ്ചകളിൽ) വൈകിട്ട് 06.00-ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 06.30-ന് തിരുവനന്തപുരം നോർത്തിൽ എത്തും. ട്രെയിൻ നമ്പർ 06042: തിരുവനന്തപുരത്ത് നിന്നും ഡിസംബർ 8, 15, 22, ജനുവരി 5, 12, 19 തീയതികളിൽ (തിങ്കളാഴ്ചകളിൽ) രാവിലെ 08.30-ന് പുറപ്പെട്ട് അതേദിവസം രാത്രി 08.30-ന് മംഗളൂരുവിൽ എത്തും. കോട്ടയം വഴിയാണ് സർവീസ്.
3. സിർപൂർ കാഗസ്നഗർ – കൊല്ലം – ചർലപ്പള്ളി എക്സ്പ്രസ് (07117/07118)
ട്രെയിൻ നമ്പർ 07117: തെലങ്കാനയിലെ സിർപൂർ കാഗസ്നഗറിൽ നിന്നും ഡിസംബർ 13-ന് (ശനിയാഴ്ച) രാവിലെ 10.00-ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 10.00-ന് കൊല്ലത്തെത്തും.
ട്രെയിൻ നമ്പർ 07118 (മടക്കയാത്ര): കൊല്ലത്ത് നിന്നും ഡിസംബർ 15-ന് (തിങ്കളാഴ്ച) പുലർച്ചെ 02.30-ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12.30-ന് ചർലപ്പള്ളിയിൽ (ഹൈദരാബാദ്) എത്തും.
പ്രധാന സ്റ്റോപ്പുകൾ: വിജയവാഡ, തിരുപ്പതി, കാട്പാടി, സേലം, ഈറോഡ്, പാലക്കാട്, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം.
4. ചർലപ്പള്ളി – കൊല്ലം – ചർലപ്പള്ളി എക്സ്പ്രസ് (07119/07120)
ട്രെയിൻ നമ്പർ 07119: ചർലപ്പള്ളിയിൽ നിന്നും ഡിസംബർ 17, 31 തീയതികളിൽ (ബുധനാഴ്ചകളിൽ) രാവിലെ 10.30-ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 10.00-ന് കൊല്ലത്തെത്തും.
ട്രെയിൻ നമ്പർ 07120: കൊല്ലത്ത് നിന്നും ഡിസംബർ 19, ജനുവരി 2 തീയതികളിൽ (വെള്ളിയാഴ്ചകളിൽ) പുലർച്ചെ 02.30-ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 01.20-ന് ചർലപ്പള്ളിയിൽ എത്തും.
റൂട്ട്: സിക്കന്ദരാബാദ്, റായ്ച്ചൂർ, ഗുന്തക്കൽ, തിരുപ്പതി, കാട്പാടി, സേലം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം വഴി.
5. ചർലപ്പള്ളി – കൊല്ലം – ചർലപ്പള്ളി സ്പെഷ്യൽ (വാറങ്കൽ, വിജയവാഡ വഴി) (07121/07122)
ട്രെയിൻ നമ്പർ 07121: ചർലപ്പള്ളിയിൽ നിന്നും ഡിസംബർ 20-ന് (ശനിയാഴ്ച) രാവിലെ 11.15-ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 10.00-ന് കൊല്ലത്തെത്തും.
ട്രെയിൻ നമ്പർ 07122: കൊല്ലത്ത് നിന്നും ഡിസംബർ 22-ന് (തിങ്കളാഴ്ച) പുലർച്ചെ 02.30-ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12.30-ന് ചർലപ്പള്ളിയിൽ എത്തും.
റൂട്ട്: വാറങ്കൽ, വിജയവാഡ, നെല്ലൂർ, തിരുപ്പതി, കാട്പാടി, സേലം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം വഴി.
6. ഹസൂർ സാഹിബ് നാന്ദേഡ് – കൊല്ലം – ചർലപ്പള്ളി സ്പെഷ്യൽ (07123/07124)
ട്രെയിൻ നമ്പർ 07123: നാന്ദേഡിൽ നിന്നും ഡിസംബർ 24-ന് (ബുധനാഴ്ച) പുലർച്ചെ 04.25-ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 10.00-ന് കൊല്ലത്തെത്തും.
ട്രെയിൻ നമ്പർ 07124 (മടക്കയാത്ര): കൊല്ലത്ത് നിന്നും ഡിസംബർ 26-ന് (വെള്ളിയാഴ്ച) പുലർച്ചെ 02.30-ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12.30-ന് ചർലപ്പള്ളിയിൽ (ഹൈദരാബാദ്) എത്തും. മടക്കയാത്ര ചർലപ്പള്ളി വരെ മാത്രമേയുള്ളൂ എന്നത് ശ്രദ്ധിക്കുക.
റൂട്ട്: നിസാമാബാദ്, കരിംനഗർ, വാറങ്കൽ, വിജയവാഡ, തിരുപ്പതി, കാട്പാടി, സേലം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം വഴി.
