ക്രിസ്മസ് യാത്രകൾ എളുപ്പമാകും! സ്പെഷ്യൽ സർവീസ് ബുക്കിംഗ് ആരംഭിച്ച് കെഎസ്ആർടിസി

news image
Dec 5, 2025, 9:57 am GMT+0000 payyolionline.in

ക്രിസ്തുമസ് അവധിക്കാലത്ത് നാട്ടിലേയ്ക്ക് എത്താൻ ബുദ്ധിമുട്ടുന്നവർക്ക് താങ്ങായി മാറിയിരിയ്ക്കുകയാണ് കെഎസ്ആർടിസി. ട്രെയിൻ ടിക്കറ്റുകൾ ലഭ്യമല്ലാത്തതും സ്വകാര്യ ബസുകളുടെ താങ്ങാനാവാത്ത ടിക്കറ്റ് നിരക്കും പലപ്പോഴും ആളുകൾക്ക് നാട്ടിലേക്ക് വരൻ പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്, ഇത് ഒഴിവാക്കാൻ ക്രിസ്തുമസ് പുതുവത്സര അവധിയോടനുബന്ധിച്ച് കെ എസ് ആർ ടി സി പുതിയ സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചു.

2025-26-ലെ ക്രിസ്തുമസ്, പുതുവത്സര അവധി ദിനങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം ക കെ.എസ്.ആർ.ടി.സി 19.12.2025 മുതൽ 05.01.2026 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക അധിക സർവ്വീസുകൾ ക്രമീകരിച്ചിട്ടുണ്ട്. നിലവിലെ സർവ്വീസുകൾക്ക് പുറമേയാണ് അധിക സർവ്വീസുകൾ ക്രമീകരിച്ചിട്ടുള്ളത്.

 

19.12.2025 മുതൽ 05.01.2026 വരെ ബാംഗ്ലൂർ ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ

  • 19.45 ബാംഗ്ലൂർ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
  • 20.15 ബാംഗ്ലൂർ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
  • 21.15 ബാംഗ്ലൂർ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
  • 23.15 ബാംഗ്ലൂർ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
  • 20.45 ബാംഗ്ലൂർ – മലപ്പുറം (SF) – മൈസൂർ, കുട്ട വഴി
  • 17.00 ബാംഗ്ലൂർ – സുല്ത്താ ന്ബിത്തേരി(SFP)- മൈസൂർ വഴി
  • 19.15 ബാംഗ്ലൂർ – തൃശ്ശൂർ (S/Exp.) – കോയമ്പത്തൂർ, പാലക്കാട് വഴി
  • 18.30 ബാംഗ്ലൂർ – എറണാകുളം (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
  • 19.30 ബാംഗ്ലൂർ – എറണാകുളം (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
  • 19.45 ബാംഗ്ലൂർ – എറണാകുളം (Multi Axle) – കോയമ്പത്തൂർ, പാലക്കാട് വഴി
  • 17.30 ബാംഗ്ലൂർ – കൊല്ലം (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
  • 18.20 ബാംഗ്ലൂർ – കൊട്ടാരക്കര (AC Seater) – കോയമ്പത്തൂർ, പാലക്കാട് വഴി
  • 18.00 ബാംഗ്ലൂർ – പുനലൂർ (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
  • 19.10 ബാംഗ്ലൂർ – ചേര്ത്തlല (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
  • 19.30 ബാംഗ്ലൂർ – ഹരിപ്പാട് (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
  • 19.10 ബാംഗ്ലൂർ – കോട്ടയം (S/Exp.) – കോയമ്പത്തൂർ, പാലക്കാട് വഴി
  • 19.50 ബാംഗ്ലൂർ – കോട്ടയം (S/Exp.) – കോയമ്പത്തൂർ, പാലക്കാട് വഴി
  • 19.20 ബാംഗ്ലൂർ – പാല (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
  • 20.30 ബാംഗ്ലൂർ – കണ്ണൂർ (SF) – ഇരിട്ടി, മട്ടന്നൂർ വഴി
  • 21.45 ബാംഗ്ലൂർ – കണ്ണൂർ (SF) – ഇരിട്ടി, മട്ടന്നൂർ വഴി
  • 21.15 ബാംഗ്ലൂർ – കണ്ണൂർ (S/Dlx.) – ഇരിട്ടി, മട്ടന്നൂർ വഴി
  • 22.00 ബാംഗ്ലൂർ – പയ്യന്നൂർ (S/Dlx.) – ചെറുപുഴ വഴി(alternative days)
  • 22.10 ബാംഗ്ലൂർ – പയ്യന്നൂർ (S/Exp.) – ചെറുപുഴ വഴി(alternative days)
  • 21.40 ബാംഗ്ലൂർ – കാഞ്ഞങ്ങാട് (S/Dlx.) – ചെറുപുഴ വഴി
  • 19.30 ബാംഗ്ലൂർ – തിരുവനന്തപുരം (Multi Axle) – നാഗർ‍കോവിൽ വഴി
  • 18.30 ചെന്നൈ – തിരുവനന്തപുരം (S/Dlx.) – നാഗർ‍കോവിൽ വഴി
  • 19.30 ചെന്നൈ – എറണാകുളം (S/Dlx.) – സേലം, കോയമ്പത്തൂർ വഴി


19.12.2025 മുതൽ 05.01.2026 വരെ കേരളത്തിൽ നിന്നുള്ള അധിക സർവ്വീസുകൾ

  1. 20.15 കോഴിക്കോട് – ബാംഗ്ലൂർ (SF) – മാനന്തവാടി, കുട്ട വഴി
  2. 21.45 കോഴിക്കോട് – ബാംഗ്ലൂർ (SF) – മാനന്തവാടി, കുട്ട വഴി
  3. 22.15 കോഴിക്കോട് – ബാംഗ്ലൂർ (SF) – മാനന്തവാടി, കുട്ട വഴി
  4. 22.30 കോഴിക്കോട് – ബാംഗ്ലൂർ (SF) – മാനന്തവാടി, കുട്ട വഴി
  5. 20.00 മലപ്പുറം – ബാംഗ്ലൂർ (SF) – മാനന്തവാടി, കുട്ട വഴി
  6. 20.00 സുല്താ ് ന്ബ്ത്തേരി – ബാംഗ്ലൂർ(SF) – മൈസൂർ വഴി
  7. 21.15 തൃശ്ശൂർ – ബാംഗ്ലൂർ (S/Exp.) – കോയമ്പത്തൂർ, സേലം വഴി
  8. 19.00 എറണാകുളം – ബാംഗ്ലൂർ (S/Dlx.) – കോയമ്പത്തൂർ, സേലം വഴി
  9. 19.30 എറണാകുളം – ബാംഗ്ലൂർ (S/Dlx.) – കോയമ്പത്തൂർ, സേലം വഴി
  10. 20.00 എറണാകുളം – ബാംഗ്ലൂർ (Multi Axle) – കോയമ്പത്തൂർ, സേലം വഴി
  11. 18.00 കൊല്ലം – ബാംഗ്ലൂർ (S/Dlx.) – കോയമ്പത്തൂർ, സേലം വഴി
  12. 15.10 പുനലൂർ – ബാംഗ്ലൂർ (S/Dlx.) – കോയമ്പത്തൂർ, സേലം വഴി
  13. 17.20 കൊട്ടാരക്കര – ബാംഗ്ലൂർ (S/Dlx.) – കോയമ്പത്തൂർ, സേലം വഴി
  14. 17.30 ചേര്ത്ത്ല – ബാംഗ്ലൂർ (S/Dlx.) – കോയമ്പത്തൂർ, സേലം വഴി
  15. 17.40 ഹരിപ്പാട് – ബാംഗ്ലൂർ (S/Dlx.) – കോയമ്പത്തൂർ, സേലം വഴി
  16. 18.10 കോട്ടയം – ബാംഗ്ലൂർ (S/Exp.) – കോയമ്പത്തൂർ, സേലം വഴി
  17. 18.30 കോട്ടയം – ബാംഗ്ലൂർ (S/Exp.) – കോയമ്പത്തൂർ, സേലം വഴി
  18. 19.00 പാല – ബാംഗ്ലൂർ (S/Dlx.) – കോയമ്പത്തൂർ, സേലം വഴി
  19. 20.10 കണ്ണൂർ – ബാംഗ്ലൂർ (SF) – മട്ടന്നൂർ, ഇരിട്ടി വഴി
  20. 21.40 കണ്ണൂർ – ബാംഗ്ലൂർ (SF) – മട്ടന്നൂർ, ഇരിട്ടി വഴി
  21. 21.30 കണ്ണൂർ – ബാംഗ്ലൂർ (S/Dlx.) – മട്ടന്നൂർ, ഇരിട്ടി വഴി
  22. 20.15 പയ്യന്നൂർ – ബാംഗ്ലൂർ (S/Dlx.) -ചെറുപുഴ, മൈസൂർ വഴി(alternative days)
  23. 20.25 പയ്യന്നൂർ – ബാംഗ്ലൂർ (S/Exp.) – ചെറുപുഴ, മൈസൂർ വഴി(alternative days)
  24. 18.40 കാഞ്ഞങ്ങാട് – ബാംഗ്ലൂർ (S/Dlx.) – ചെറുപുഴ, മൈസൂർ വഴി
  25. 18.00 തിരുവനന്തപുരം-ബാംഗ്ലൂർ (Multi Axle) – നാഗർ‍കോവിൽ, മധുര വഴി
  26. 18.30 തിരുവനന്തപുരം – ചെന്നൈ (S/Dlx.) – നാഗർ‍കോവിൽ വഴി
  27. 19.30 എറണാകുളം – ചെന്നൈ (S/Dlx.) – കോയമ്പത്തൂർ, സേലം വഴി

ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും
ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലൂടെയും സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
കെ.എസ്.ആർ.ടി.സി തിരുവനന്തപുരം ഫോൺനമ്പർ- 9188933716
എറണാകുളം ഫോൺ നമ്പർ – 9188933779
കോഴിക്കോട് ഫോൺ നമ്പർ – 9188933809
കണ്ണൂർ ഫോൺ നമ്പർ – 9188933822
ബാംഗ്ലൂർ ഫോൺ നമ്പർ – 9188933820

കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
18005994011(Tollfree)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe