കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്; കോടികളുടെ ആഭരണങ്ങൾ പിടിച്ചെടുത്തു

news image
Nov 21, 2024, 1:20 pm GMT+0000 payyolionline.in

ബെംഗളൂരു : കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്‌ഡ്. റെയ്‌ഡിൽ കോടികളുടെ ആഭരണങ്ങൾ പിടിച്ചെടുത്തു. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ കുറിച്ച് പൊതു ജനങ്ങളിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്.

കർണാടകയിലെ നാല് ഉദ്യോഗസ്ഥരുടെ വീടുകളിലും ബന്ധുക്കളുടെ വീടുകളിലുമാണ് ലോകായുക്ത പരിശോധന നടത്തിയത്. രേഖകളില്ലാതെ സൂക്ഷിച്ച സ്വർണം, വജ്രം, വെള്ളി ആഭരണങ്ങളും ആഢംബര വാച്ചുകളും കണ്ണടകളും ഉൾപ്പടെ ലോകായുക്ത ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

ബെംഗളൂരു, മംഗളുരു, ചിക്കബല്ലാപുര, ദാവൻഗെരെ, മണ്ടിയ എന്നീ ജില്ലകളിലെ 25 ഇടങ്ങളിലാണ് ലോകായുക്ത പരിശോധന നടത്തിയത്. മൈൻസ് ആൻഡ് ജിയോളജി വകുപ്പ് ഓഫീസർ കൃഷ്ണവേണി, കാവേരി ഇറിഗേഷൻ കോർപ്പറേഷൻ എം.ഡി മഹേഷ് , ടൗൺ പ്ളാനിംഗ്‌ ഡയറക്ടർ തിപ്പേസ്വാമി, എക്സൈസ് വകുപ്പ് എസ്‌.പി മോഹൻ എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe