ഗസ്സയിൽ മലിനജലം തെരുവിലേക്ക്; പകർച്ചവ്യാധി ഭീഷണി

news image
Nov 14, 2023, 3:49 am GMT+0000 payyolionline.in

ഗ​സ്സ: വൈ​ദ്യു​തി നി​ല​ച്ച​തി​നെ തു​ട​ർ​ന്ന് കെ​ട്ടി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​ലി​ന​ജ​ലം തെ​രു​വി​ലേ​ക്കൊ​ഴു​കു​ന്ന​ത് ഗ​സ്സ​യി​ൽ ക​ടു​ത്ത ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന് ആ​ശ​ങ്ക. ഏ​ത് നി​മി​ഷ​വും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പൊ​ട്ടി​പ്പു​റ​പ്പെ​ടാ​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഗ​സ്സ നി​വാ​സി​ക​ളെ​ന്ന് റ​ഫ മു​നി​സി​പ്പാ​ലി​റ്റി പ്ര​സി​ഡ​ന്റ് അ​ഹ്മ​ദ് അ​ൽ സൂ​ഫി പ​റ​ഞ്ഞു. ശു​ചീ​ക​ര​ണം ന​ട​ക്കാ​ത്ത​തി​നാ​ൽ തെ​രു​വു​ക​ളി​ലാ​കെ മാ​ലി​ന്യം നി​റ​ഞ്ഞി​ട്ടു​മു​ണ്ട്.

അ​ൽ ശി​ഫ ആ​ശു​പ​ത്രി വ​ള​പ്പി​ൽ ചീ​ഞ്ഞ​ളി​ഞ്ഞ മൃ​ത​ദേ​ഹ​ങ്ങ​ൾ ഖ​ബ​റ​ട​ക്കാ​നാ​കാ​തെ കി​ട​ക്കു​ന്ന​തും ക​ന​ത്ത വെ​ല്ലു​വി​ളി​യാ​ണ്. മൂ​ക്കു​പൊ​ത്താ​തെ പ​രി​സ​ര​ത്ത് നി​ൽ​ക്കാ​ൻ​പോ​ലു​മാ​കു​ന്നി​ല്ല. തെ​രു​വു​നാ​യ്ക്ക​ൾ മൃ​ത​ദേ​ഹം ക​ടി​ച്ചു​വ​ലി​ച്ച് വി​കൃ​ത​മാ​ക്കു​ന്നു​മു​ണ്ട്. ആ​​ശു​പ​ത്രി​യി​ലെ സ്ഥി​തി​യാ​ക​ട്ടെ ഇ​തി​നേ​ക്കാ​ൾ ഹൃ​ദ​യ​ഭേ​ദ​ക​മാ​ണ്.

രോ​ഗി​ക​ളെ ഒ​ഴി​പ്പി​ക്കാ​ൻ ആ​ക്ര​മ​ണ​ത്തി​ന് ഇ​ട​വേ​ള വേ​ണ​മെ​ന്ന ആ​വ​ശ്യം ഇ​സ്രാ​യേ​ൽ സേ​ന മു​ഖ​വി​ല​ക്കെ​ടു​ത്തി​ട്ടി​ല്ല. ജ​ന​റേ​റ്റ​റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ഇ​ന്ധ​നം വാ​ഗ്ദാ​നം​ചെ​യ്തി​ട്ടും നി​ര​സി​ച്ചു​വെ​ന്ന ഇ​സ്രാ​യേ​ൽ വാ​ദം ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് സാ​കൂ​ത്ത് ത​ള്ളി. 300 ലി​റ്റ​ർ ഇ​ന്ധ​നം മാ​ത്ര​മാ​ണ് ഇ​സ്രാ​യേ​ൽ ന​ൽ​കാ​മെ​ന്ന​റി​യി​ച്ച​ത്.

എ​ന്നാ​ൽ, ഇ​ത് ഒ​രു മ​ണി​ക്കൂ​ർ ജ​ന​​​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ​പോ​ലും മ​തി​യാ​കി​ല്ല. 8000 ലി​റ്റ​ർ ഇ​ന്ധ​ന​മാ​ണ് ഒ​രു​ദി​വ​സ​ത്തേ​ക്ക് വേ​ണ്ട​ത്. ഓ​ക്സി​ജ​ൻ പ്ലാ​ന്റും ബോം​ബി​ട്ട് ത​ക​ർ​ത്ത​തി​നാ​ൽ അ​വ​ശേ​ഷി​ക്കു​ന്ന ഏ​താ​നും സി​ലി​ണ്ട​റു​ക​ളാ​ണ് രോ​ഗി​ക​ളു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ ആ​ശ്ര​യം.

ഗ​സ്സ​യി​ൽ ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന 10 ആ​ശു​പ​ത്രി​ക​ൾ​ക്ക് ആ​വ​ശ്യ​ത്തി​ന് ഇ​ന്ധ​ന​മെ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ അ​വ​യും ഉ​ട​ൻ പൂ​ട്ടു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നി​ര​ന്ത​ര ആ​ക്ര​മ​ണം അ​ൽ ശി​ഫ​യെ ആ​ശു​പ​ത്രി​യ​ല്ലാ​താ​ക്കി മാ​റ്റി​യെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ടെ​ഡ്രോ​സ് അ​ദാ​നം പ​റ​ഞ്ഞു. സൈ​ന്യം വ​ള​ഞ്ഞി​രി​ക്കു​ന്ന​തി​നാ​ൽ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​ശു​പ​ത്രി​യി​ലേ​ക്കെ​ത്താ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe