ഗാന്ധി ജയന്തി: പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്മൃതി സംഗമവും ലഹരിവിരുദ്ധ പ്രതിജ്ഞയും

news image
Oct 2, 2026, 9:36 am GMT+0000 payyolionline.in

പയ്യോളി: മഹാത്മാ ഗാന്ധിയുടെ 157-ാമത് ജന്മദിനത്തോടനുബന്ധിച്ച് പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷവും സ്മൃതി സംഗമവും സംഘടിപ്പിച്ചു. രാവിലെ പയ്യോളി ബീച്ച് റോഡിലെ ഗാന്ധി സ്‌ക്വയറിലുള്ള രാഷ്ട്രപിതാവിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.

തുടർന്ന് നടന്ന സ്മൃതി സംഗമം കെ.പി.സി.സി. അംഗം മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എം. അഷറഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കലിന് ബ്ലോക്ക് പ്രസിഡന്റ് കെ.ടി. വിനോദൻ നേതൃത്വം നൽകി. ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി, സബീഷ് കുന്നങ്ങോത്ത്, കെ.ടി. സിന്ധു, കെ.ടി. സത്യൻ, പി.എം. മോളി, അൻവർ കായിരിക്കണ്ടി, ബിജിഷ വി.വി.എം., എം.കെ. മോഹനൻ മാസ്റ്റർ, ഹരിദാസൻ മാസ്റ്റർ, ശശി കീഴങ്ങോട്ട്, പ്രജീഷ് കുട്ടംവള്ളി, അശോകൻ കിഴക്കയിൽ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe