ചിങ്ങപുരം: ഗാന്ധിജിയുടെ ആശയങ്ങളെ വിദ്യാർത്ഥികൾക്ക് നേരിട്ട് അനുഭവിച്ചറിയാൻ കഴിയുന്ന കർമ്മ പരിപാടികൾക്ക് നേതൃത്വം നൽകി സി കെ ജി യിലെ എൻഎസ്എസ് വളണ്ടിയർമാർ.” സത്യാന്വേഷണ”പരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള “ഹോണസ്റ്റി ഷോപ്പ് ” സ്കൂൾ ക്യാമ്പസിൽ ആരംഭിച്ചു. കുട്ടികൾക്ക് ആവശ്യമായ പേന, പെൻസിൽ, നോട്ടുബുക്കുകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ വില്പനയ്ക്ക് വെച്ചിരിക്കുന്നത്.
ഇവിടെ വിൽപ്പനക്കാരൻ ഉണ്ടായിരിക്കില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ആവശ്യമുള്ള പഠനോപകരണങ്ങൾ എടുത്തതിനുശേഷം അതിനുള്ള പണം അവിടെ വെച്ചിരിക്കുന്ന പെട്ടിയിൽ സ്വയം നിക്ഷേപിക്കുന്നതാണ് രീതി.വിദ്യാർത്ഥികളിൽ നന്മയും സത്യസന്ധതയും വളർത്തുക എന്നതാണ് ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. പ്രിൻസിപ്പൽ പി ശ്യാമള പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ഐ വി മഞ്ജുഷ, ടി കെ ബിന്ദു, കെ ദീപ,പി കെ ബിജു, എൻഎസ്എസ് വളണ്ടിയർമാർ എന്നിവർ സന്നിഹിതരായിരുന്നു.
