ഗാസ ആക്രമണത്തിനെതിരെ അറബ് രാജ്യങ്ങളുടെ കൂട്ടായ്മ; അടിയന്തര ഉച്ചകോടി ചേരും

news image
Nov 2, 2023, 10:59 am GMT+0000 payyolionline.in

റിയാദ്: പലസ്തീനിലെ ഇസ്രായേൽ ആക്രമണം ചർച്ച ചെയ്യുന്നതിന് നവംബർ 11 ന് റിയാദിൽ അറബ് രാജ്യങ്ങളുടെ കൂട്ടായ്മ അടിയന്തര ഉച്ചകോടി ചേരുന്നു. അറബ് ലീഗ് ജനറൽ സെക്രട്ടേറിയേറ്റാണ് ഇക്കാര്യം അറിയിച്ചത്. പലസ്തീന്‍റെയും സൗദി അറേബ്യയുടെയും അഭ്യർഥന മാനിച്ചാണ് അടിയന്തിര ഉച്ചകോടി വിളിച്ചുക്കൂട്ടുന്നത്.

അറബ് ലീഗ് ഉച്ചകോടിയായി തന്നെ അസാധാരണമായ സമ്മേളനം നടത്തണമെന്ന പലസ്തീനിൽ നിന്നും സൗദി അറേബ്യയിൽ നിന്നും ഔദ്യോഗികമായി ആവശ്യമുണ്ടായതായി അറബ് ലീഗ് സെക്രേട്ടറിയേറ്റ് പറഞ്ഞു. ലീഗിന്‍റെ 32-ാം സെഷൻറെ അധ്യക്ഷ ചുമതലയുള്ള സൗദി അറേബ്യയുടെ അധ്യക്ഷതയിലാണ് ഉച്ചകോടി നടക്കുക.

ഒക്‌ടോബർ ഏഴ് മുതൽ ഗാസയിൽ പലസ്‌തീനിയൻ ജനതക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് തിങ്കളാഴ്‌ച ജനറൽ സെക്രട്ടേറിയറ്റിന് പലസ്‌തീനിൽ നിന്നും സൗദി അറേബ്യയിൽ നിന്നും ഔദ്യോഗിക അഭ്യർഥന ലഭിച്ചിട്ടുണ്ടെന്ന് അറബ് ലീഗ് അസിസ്റ്റൻറ് സെക്രട്ടറി ജനറൽ അംബാസഡർ ഹുസാം സക്കി പറഞ്ഞു. പലസ്തീൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ അഭ്യർഥന അറബ് ലീഗ് അംഗരാജ്യങ്ങൾക്ക് നൽകിയതായും വിതരണം ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe