പയ്യോളി: 20 വർഷമായി പയ്യോളിയോട് ചേർന്ന് ജീവിച്ച പശ്ചിമബംഗാൾ സ്വദേശി യാസിൻ അലി സാഹ ഇപ്പോൾ നാട്ടിൽ ഗുരുതര അസുഖത്താൽ കിടപ്പിലാണ്.
നാട്ടുകാരോടൊപ്പം ചേർന്നുനിന്ന യാസിന്റെ ചികിത്സയ്ക്കായി സുഹൃത്തുക്കളും നാട്ടുകാരും കൈകോർക്കുമ്പോൾ, സ്നേഹത്തിന്റെ ചായ സദ്യയിലൂടെ സഹായത്തിന്റെ കൈത്താങ് ആകാന്‍ പയ്യോളി ഒരുക്കുന്നത്.
രണ്ടു മാസം മുൻപ് മകന്റെ വിവാഹത്തിനായി നാട്ടിലേക്കുപോയ യാസിൻ തിരിച്ചെത്താൻ കഴിയാതെ ഗുരുതര അസുഖം ബാധിച്ച് അവിടെ കിടപ്പിലായി. പയ്യോളിക്കാരുമായി ഇഴകിച്ചേർന്ന യാസിന്റെ ചികിത്സാചെലവിനായാണ് സുഹൃത്തുക്കൾ ചായസത്കാരവും ഭ ണവും ഒരുക്കുന്നത്.
പയ്യോളി ബീച്ച് റോഡിലെ വട ക്കയിൽ ഹോട്ടലാണ് ഇതിനായി സ്നേഹത്തിന്റെ വാതിൽ തുറക്കു ന്നത്. ഈ ഹോട്ടൽ നടത്തുന്ന സഹോദരങ്ങളായ വടക്കയിൽ ബിജുവും ബാബുവുമാണ് നേതൃത്വം നൽകുന്നത്. ടിഡിആർഎഫി ന്റെ പ്രവർത്തകരും മറ്റും സഹായ ത്തിനുണ്ട്. 26-ന് രാവിലെ ആറുമു തൽ രാത്രി പത്തുവരെയാണ് ഈ സൗഹൃദക്കൂട്ടായ്മ.
യാസിൻ പാചകവിഗ്ധനായിരുന്നു. പയ്യോളിയിലെ ഒട്ടുമിക്ക ഹോട്ടലുകളിലും ജോലി ചെയ്തിട്ടു ണ്ട്. അങ്ങനെ യാസിന്റെ രുചി വൈവിധ്യം ഭക്ഷണപ്രിയരുടെ നാ വിൻതുമ്പത്തുണ്ട്. ഇതരസംസ്ഥാനത്തുനിന്നു ജോലിതേടിയെത്തു ന്നവർക്കും യാസിൻ സഹായിയാണ്. യാസിന്റെ ഈ മനസ്സ് രക്ഷി ച്ചെടുക്കാനാണ് വടക്കയിൽ ഹോ ട്ടൽ വെള്ളിയാഴ്ച തുറന്നുവെക്കു ന്നത്.
ഭക്ഷണം പാകംചെയ്യുന്നവ രും മറ്റുജോലിക്കാരും അന്ന് കൂലി വാങ്ങില്ല. പാകംചെയ്യുന്ന ഭക്ഷ്യവ സ്തുക്കളും സ്പോൺസർ ചെയ്തതാണ്. അവിടത്തെ മേശവലിപ്പിൽ വീഴു ന്ന നാണയത്തുട്ടുപോലും അങ്ങ് ബംഗാളിലെ മേദിനിപുരിൽ ചികി അയിൽക്കഴിയുന്ന ഈ നാല്പത്തിയേഴുകാരന്റെ കൈകളിലെത്തും.