ഗുസ്തി താരത്തിന്‍റെ മരണം: ഒളിമ്പ്യൻ സുശീൽ കുമാറിന് ജാമ്യം

news image
Mar 4, 2025, 11:54 am GMT+0000 payyolionline.in

ന്യൂഡൽഹി: മു​ൻ ജൂ​നി​യ​ർ ദേ​ശീ​യ ഗു​സ്തി ചാ​മ്പ്യ​ൻ സാ​ഗ​ർ ധൻകറിന്‍റെ മരണവുമായി ബന്ധപ്പെട്ട കൊലക്കേസിൽ ഒളിമ്പ്യൻ സുശീൽ കുമാറിന് ജാമ്യം. വിചാരണ കോടതിയിൽ ജസ്റ്റിസ് സഞ്ജീവ് നറുലയാണ് വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. 50,000 രൂപ ജാമ്യത്തുകയായി കെട്ടിവെക്കണം. 2023 ജൂലൈയിൽ സുശീൽ കുമാറിന് കാൽമുട്ടിന് സർജറി നടത്താനായി ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം നൽകിയിരുന്നു. പിന്നീട് സ്ഥിരജാമ്യത്തിനായി നൽകിയ അപേക്ഷയിലാണ് ഇപ്പോൾ കോടതി ഉത്തരവിറക്കിയത്.

സുശീൽ കുമാറിനായി അഭിഭാഷകരായ ആർ.എസ്. മാലിക്കും സുമീത് ഷോകീനുമാണ് കോടതിയിൽ ഹാജരായത്. കുറ്റാരോപിതൻ മൂന്നര വർഷമായി ജയിലിലാണെന്നും വിചാരണ തുടരുന്ന കേസിൽ ഇതുവരെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനായില്ലെന്നും പ്രതിഭാഗം വാദിച്ചു. മൂന്ന് വർഷത്തിനിടെ മുപ്പതോളം സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്.

2021മേ​യ് നാ​ലി​ന് സ്വ​ത്ത് ത​ർ​ക്ക​ത്തി​ന്റെ പേ​രി​ൽ മു​ൻ ജൂ​നി​യ​ർ ദേ​ശീ​യ ഗു​സ്തി ചാ​മ്പ്യ​ൻ സാ​ഗ​ർ ധ​ങ്ക​റി​നെ​യും സു​ഹൃ​ത്തു​ക്ക​ളേ​യും ഛത്ര​സാ​ൽ സ്റ്റേ​ഡി​യം പാ​ർ​ക്കി​ങ് ലോ​ട്ടി​ൽ​വെ​ച്ച് മ​ർ​ദി​ച്ചെ​ന്നാ​ണ് കേ​സ്. ധ​ങ്ക​ർ പി​ന്നീ​ട് മ​രി​ച്ചു. മേ​യ് 23ന് ​സു​ശീ​ൽ അ​റ​സ്റ്റി​ലാ​യി. സു​ശീ​ൽ കു​മാ​റി​നും മ​റ്റു 17 പേ​ർ​ക്കു​മെ​തി​രെയാണ് ഡ​ൽ​ഹി കോ​ട​തി കു​റ്റം ചു​മ​ത്തിയത്. കൊ​ല​പാ​ത​കം, ക​ലാ​പം, ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യ​ത്. 2021 ജൂ​ൺ മു​ത​ൽ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലായിരുന്നു.

രാജ്യത്തിനു വേണ്ടി ഒളിമ്പിക് മെഡൽ നേടിയ ഗുസ്തി താരങ്ങളിൽ പ്രധാനപ്പെട്ടയാളാണ് സുശീൽ കുമാർ. 2008ലെ ബെയ്ജിങ് ഒളിമ്പിക്സിൽ വെങ്കലവും, നാലു വർഷത്തിനു ശേഷം 2012ലെ ലണ്ടൻ ഒളിമ്പിക്സിൽ വെള്ളി മെഡലും സ്വന്തമാക്കിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe