ചലച്ചിത്ര നിർമാതാവ് പി.വി.ഗംഗാധരൻ അന്തരിച്ചു

news image
Oct 13, 2023, 2:52 am GMT+0000 payyolionline.in

േകാഴിക്കോട്∙ പ്രമുഖ ചലച്ചിത്ര നിർമാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി.ഗംഗാധരൻ (80) അന്തരിച്ചു. ഗൃഹലക്ഷ്മി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ അങ്ങാടി, ഒരു വടക്കൻ വീരഗാഥ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, കാണാക്കിനാവ്, അച്ചുവിന്റെ അമ്മ, നോട്ട് ബുക്ക് തുടങ്ങി ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ നിരവധി സിനിമകളുടെ നിർമാതാവാണ്. എഐസിസി അംഗമായിരുന്ന അദ്ദേഹം, 2011 ൽ കോഴിക്കോട് നിയമസഭ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു.

കെടിസി ഗ്രൂപ് സ്ഥാപകൻ പി.വി.സാമിയുടെയും മാധവി സാമിയുടെയും മകനായാണ് ജനനം. മാതൃഭൂമി മാനേജിങ് ഡയറക്ടർ പി.വി. ചന്ദ്രൻ സഹോദരനാണ്. മുൻ അഡ്വ ജനറൽ രത്നസിങ്ങിന്റെ മകൾ ഷെറിൻ ആണ് ഭാര്യ. ഉയരെ, ജാനകി ജാനെ തുടങ്ങിയ സിനിമകൾ നിർമിച്ച എസ്ക്യൂബ് സിനിമാസിന്റെ ഉടമക ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവരാണ് മക്കൾ. മരുമക്കൾ : ജയ തിലക്, വിജിൽ, സന്ദീപ്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe