ചാരിറ്റി ബോക്സ് മോഷണം: അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ

news image
Oct 7, 2025, 5:01 am GMT+0000 payyolionline.in

ആ​ല​ങ്ങാ​ട്: വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ ചാ​രി​റ്റി ബോ​ക്സ് മോ​ഷ്​​ടി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. ആ​സാം മാ​രി​ഗോ​ൺ ജി​ല്ല​യി​ലെ ബോ​ർ​ബോ​റി ഗ്രാ​മ​ത്തി​ൽ ആ​ഷ​ദു​ൽ ഇ​സ്‌​ലാം (30) ആ​ണ് ആ​ല​ങ്ങാ​ട് വെ​സ്റ്റ് പൊ​ലീ​സ്​ പി​ടി​യി​ലാ​യ​ത്. മാ​ളി​കം പീ​ടി​ക​യി​ലെ ചാ​യ​ക്ക​ട കു​ത്തി​ത്തു​റ​ന്ന് ആ​റാ​യി​ര​ത്തോ​ളം രൂ​പ അ​ട​ങ്ങി​യ മൂ​ന്ന് ചാ​രി​റ്റി ബോ​ക്സു​ക​ളാ​ണ് മോ​ഷ്ടി​ച്ച​ത്.

ഈ ​ബോ​ക്സു​ക​ൾ ഇ​യാ​ൾ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ കൊ​ണ്ടു​വെ​ച്ചു. സം​ശ​യം തോ​ന്നി​യ വീ​ട്ടു​ട​മ പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​ൻ​സ്പെ​ക്ട​ർ ജ​സ്റ്റി​ൻ, എ​സ്.​ഐ​മാ​രാ​യ രാ​ജേ​ഷ് കു​മാ​ർ, അ​ൻ​സാ​ർ സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ ഷാ​രോ, പ്ര​വീ​ൺ, സി.​പി.​ഒ അ​ൻ​സാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe