ചാലിയാർ പുഴയുടെ തീരത്ത് അവശ നിലയിൽ കാട്ടാന, അക്രമകാരിയെന്ന് നാട്ടുകാർ

news image
Apr 6, 2024, 7:35 am GMT+0000 payyolionline.in

നിലമ്പൂർ: മലപ്പുറം നിലമ്പൂരിൽ ചാലിയാർ പുഴയുടെ തീരത്ത് അവശ നിലയിൽ കാട്ടാനയെ കണ്ടെത്തി. കാലിന് പരിക്കേറ്റ കാട്ടാന പ്രയാസപ്പെട്ടാണ് നടക്കുന്നതെന്നാണ് നാട്ടുകാർ വിശദമാക്കുന്നത്. ആനയെ കണ്ട പ്രദേശവാസിൽ ബഹളം വച്ചതോടെ ആര്യവല്ലിക്കാവ് ഭാഗത്തേക്ക് ആന നീങ്ങിയിട്ടുണ്ട്. ദിവസങ്ങളായി ഈ ആന കോവിലകത്തുമുറി പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നത്. അക്രമകാരിയാണ് ആനയെന്നും പിടികൂടി വനത്തിൽ വിടണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പത്തനംതിട്ട തുലാപ്പള്ളിയിൽ കർഷകനെ കാട്ടാന കൊന്നത്.  വട്ടപ്പാറ സ്വദേശി ബിജു മാത്യുവാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൃഷിയിടത്തിൽ ഇറങ്ങി വിളകൾ നശിപ്പിച്ച കാട്ടാനയെ വീട്ടുമുറ്റത്ത് നിന്ന് തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് ബിജുവിനെ കാട്ടാന ആക്രമിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe