ചുമ മരുന്ന് ദുരന്തം: മധ്യപ്രദേശിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി

news image
Oct 7, 2025, 1:48 am GMT+0000 payyolionline.in

ഭോ​പാ​ൽ: ചു​മ മ​രു​ന്ന് ക​ഴി​ച്ച് വൃ​ക്ക ത​ക​രാ​റി​ലാ​യി 14 കു​ട്ടി​ക​ൾ മ​രി​ച്ച സം​ഭ​വം അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ, മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ ര​ണ്ട് ഡ്ര​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ​യും ഭ​ക്ഷ്യ-​മ​രു​ന്ന് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റെ​യും സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ യാ​ദ​വി​ന്റെ വ​സ​തി​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​നു​ശേ​ഷം സം​സ്ഥാ​ന ഡ്ര​ഗ് ക​ൺ​ട്രോ​ള​ർ ദി​നേ​ശ് മൗ​ര്യ​യെ​യും സ്ഥ​ലം മാ​റ്റി.

ചി​ന്ദ്വാ​ര​യി​ലെ​യും ജ​ബ​ൽ​പൂ​രി​ലെ​യും ഡ്ര​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. സ​സ്‌​പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ശോ​ഭി​ത് കോ​സ്റ്റ​യാ​ണെ​ന്ന് ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. മ​രി​ച്ച കു​ട്ടി​ക​ളു​ടെ ബ​ന്ധു​ക്ക​ളെ കാ​ണാ​ൻ മു​ഖ്യ​മ​ന്ത്രി​യെ​ത്തി. കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

14 കു​ട്ടി​ക​ളു​ടെ മ​ര​ണം അ​ന്വേ​ഷി​ക്കാ​ൻ പൊ​ലീ​സ് പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്ക​രി​ച്ചു. സം​ഭ​വ​ത്തി​ൽ ചി​ന്ദ്വാ​ര​യി​ലെ ഡോ. ​പ്ര​വീ​ൺ സോ​ണി​യെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഒ​പ്പം മ​രു​ന്ന് നി​ർ​മാ​ണ ക​മ്പ​നി​ക്കെ​തി​രെ കേ​സു​മെ​ടു​ത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe