ചുരം യാത്ര സുരക്ഷിതമാക്കണം; താമരശ്ശേരി ചുരത്തിലെ അപകടകരമായ കല്ലുകള്‍ മാറ്റാന്‍ നടപടി

news image
Sep 19, 2025, 7:41 am GMT+0000 payyolionline.in

കോഴിക്കോട്: താമരശ്ശേരി ചുരം റോഡിലെ അപകടകരമായ കല്ലുകള്‍ ഉടന്‍ മാറ്റാന്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. റോഡിന് മുകളില്‍ അപകടകരമായി നില്‍ക്കുന്ന കല്ലുകള്‍ നീക്കം ചെയ്യുന്നതിനുള്ള സാധ്യതാ പഠനം നടത്താന്‍ യുഎല്‍സിസിക്ക് കത്ത് നല്‍കും. ജിയോളജി, സിവില്‍ എഞ്ചിനീയറിങ് വിദഗ്ധരെ ഉള്‍പ്പെടുത്തി ചുരത്തില്‍ പരിശോധന നടത്താനും കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തിരുമാനമായി.

ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ രേഖ, താമരശ്ശേരി തഹസില്‍ദാര്‍ സി സുബൈര്‍, ജിയോളജിസ്റ്റ് ഡോ. മഞ്ജു, ഡിഎഫ്ഒ യു ആഷിഖ് അലി, എക്‌സി. എഞ്ചിനീയര്‍ കെ വി സുജേഷ്, ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ എം രാജീവ്, ഹസാര്‍ഡ് അനലിസ്റ്റ് പി അശ്വതി, എന്‍ഐടി പ്രൊഫസര്‍മാരായ സന്തോഷ്, പ്രതീക് നേഗി, അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe