താമരശ്ശേരി : താമരശ്ശേരി ചുരം 6,7,8 വളവുകൾ വീതി കൂട്ടുന്നതിൻ്റെ ഭാഗമായി മറിച്ചു മാറ്റിയ മരത്തടികൾ ക്രയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിനാൽ നാളെ രാവിലെ 8 മണി മുതൽ ചുരത്തിൻ ഇടവിട്ട
സമയങ്ങളിൽ ഗതാഗതം തടസ്സപ്പെടും. ചുരത്തിൽ ഇന്നും മരം മുറി നടക്കുന്നതിനാൽ നിലവിൽ ചെറിയ രീതിയിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്.
എട്ടാം വളവിൽ മുറിച്ചിട്ട മരങ്ങളാണ് നാളെ ലോറിയിൽ കയറ്റുന്നത്.
എയർപ്പോർട്ട്, റയിൽവേ സ്റ്റേഷൻ, പരിക്ഷകൾ, മറ്റ് അത്യാവശ്യ യാത്ര ചെയ്യുന്നവർ ഗതാഗത തടസ്സം മുൻകൂട്ടി കണ്ട് യാത്ര സമയം ക്രമീകരിക്കണമെന്ന് ദേശീയ പാത അധികൃതർ അറിയിച്ചു.
