പച്ചക്കറികൾ ഒക്കെ ഇടയ്ക്ക് വേഗം നാശമാകാറുണ്ട് .അതിൽ ഒന്നാണ് ചുവന്നുള്ളി. എങ്ങനെയൊക്കെ നോക്കിയാലും ചുവന്നുള്ളി പെട്ടെന്ന് ചീത്തയായി പോകാറുണ്ട്. എന്നാൽ അതിന് ചില പരിഹാരങ്ങൾ കൂടി പറഞ്ഞു തരാം
ചുവന്നുള്ളിയ്ക്ക് ഒരിടം,
ചുവന്നുള്ളി ഏറ്റവും അനുയോജ്യമായ സ്ഥലത്ത് വേണം സൂക്ഷിക്കാൻ. ഈർപ്പമില്ലത്ത വരണ്ടതും ഇരുണ്ടതുമായ അന്തരീക്ഷമാണ് ചുവന്നുള്ളിക്ക് അനുയോജ്യം. ഈർപ്പം കൂടുതലുള്ള അന്തരീക്ഷം, ചൂട്, നേരിട്ടുള്ള സൂര്യപ്രകാശം എന്നിവയെല്ലാം ഉള്ളി വേഗത്തിൽ മുളക്കാനും ചീഞ്ഞുപോകാനും കാരണമാകും. അടുക്കളയിലെ ചൂട് കുറഞ്ഞതും നല്ല വായുസഞ്ചാരമുള്ളതുമായ ഒരു കാബിനറ്റോ സ്റ്റോർ റൂമോ തിരഞ്ഞെടുക്കുക. ചുവന്നുള്ളി ഫ്രിഡ്ജിൽ വെക്കുന്നത് ഒഴിവാക്കണം, കാരണം ഫ്രിഡ്ജിലെ തണുപ്പ് ഉള്ളി പെട്ടെന്ന് മൃദുവായിപ്പോകാൻ ഇടയാക്കും.
പ്ലാസ്റ്റിക് കവറുകൾ വേണ്ടേ …
ചുവന്നുള്ളി ഒരിക്കലും പ്ലാസ്റ്റിക് കവറുകളിലോ അടച്ച പാത്രങ്ങളിലോ സൂക്ഷിക്കാൻ പാടില്ല. ഇത് ഈർപ്പം ഉള്ളിൽ തങ്ങി നിൽക്കാനും അതുവഴി പൂപ്പൽ വരാനും കാരണമാകും. ഉള്ളിക്ക് ആവശ്യമായ വായുസഞ്ചാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. നെറ്റ് ബാഗുകളിലോ, പേപ്പർ ബാഗുകളിലോ അല്ലെങ്കിൽ വായു കടക്കുന്ന കൊട്ടകളിലോ സൂക്ഷിക്കുക.
ചുവന്നുള്ളി ഉരുളക്കിഴങ്ങിൻ്റെ ഒപ്പം ഒരിക്കലും സൂക്ഷിക്കരുത്.ഉരുളക്കിഴങ്ങിൽ നിന്നു വരുന്ന ചില വാതകങ്ങൾ ചുവന്നുള്ളി അഴുകി പോകുന്നതിന് കാരണമാകും.
മുറിച്ച ഉള്ളി സൂക്ഷിക്കാനും ഒരു വഴി..
മുറിച്ചതോ തൊലികളഞ്ഞതോ ആയ ഉള്ളി കൂടുതൽ കാലം പുറത്ത് വയ്ക്കരുത്. ഇത് എയർടൈറ്റ് കണ്ടെയ്നറിലോ, സിപ് ലോക്ക് ബാഗിലോ ആക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇത് ഒന്നോ രണ്ടോ ആഴ്ച വരെ ഫ്രഷ് ആയി നിലനിൽക്കും. മുറിച്ച ഉള്ളി ഫ്രീസറിൽ വെച്ച് കട്ടയാക്കി സൂക്ഷിക്കുന്നതും നല്ലൊരു രീതിയാണ്, ഇത് മാസങ്ങളോളം കേടാകാതിരിക്കാൻ സഹായിക്കും.
തൊലി കളഞ്ഞ് വയ്ക്കാം…
ഉള്ളി തൊലി കളഞ്ഞ് ഒരു എയടൈറ്റ് കണ്ടെയ്നറിലാക്കി സൂക്ഷിക്കാം. ഇത് ഉപയോഗിക്കാൻ എളുപ്പവും കേടാകുന്ന സഹാചര്യം ഒഴിവാക്കാനും സഹായിക്കും.