കൊയിലാണ്ടി: ദേശീയപാതയിലെ ചെങ്ങോട്ടുകാവ് പാലം ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്നു (29.05.2026 വെള്ളിയാഴ്ച) വൈകുന്നേരം 06.00 മണി മുതൽ കടുത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്കായി പ്രത്യേക റൂട്ടുകളാണ് നിശ്ചയിച്ചിട്ടുള്ളത്.
കണ്ണൂർ ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന വാഹനങ്ങൾ:
വലിയ വാഹനങ്ങൾ: ബസുകൾ, ടാങ്കർ ലോറികൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ വടകര നാരായണ നഗറിൽ നിന്നും തിരിഞ്ഞ് ചാനിയംകടവ്, പേരാമ്പ്ര വഴി പോകേണ്ടതാണ്.
ചെറിയ വാഹനങ്ങൾ: കാറുകൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ പയ്യോളിയിൽ നിന്നും തിരിഞ്ഞ് മേപ്പയൂർ, പേരാമ്പ്ര വഴി തിരിഞ്ഞുപോകണം.
കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന എല്ലാ വാഹനങ്ങളും ചെങ്ങോട്ടുകാവ് ബൈപ്പാസ് വഴി തിരിഞ്ഞ് കൊയിലാണ്ടി ടൗണിൽ പ്രവേശിക്കാതെ പോകേണ്ടതാണ്.
