ചോമ്പാല ടോൾ പ്ലാസ: ഇരുവശത്തുമുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണം; യുഡിഎഫ്-ആർഎംപി ജനകീയ മുന്നണി

news image
Sep 27, 2025, 7:23 am GMT+0000 payyolionline.in

 

ചോമ്പാല : ദേശീയ പാതയിൽ നിർദ്ദിഷ്ട ചോമ്പാൽ ടോൾ പ്ലാസയ്ക്ക് ഇരു വശത്തും താമസിക്കുന്നവരുടെ സഞ്ചാര സ്വാതന്ത്രം ഉറപ്പാക്കണമെന്ന് യു ഡി എഫ് ആർ എം പി ജനകീയ മുന്നണി ആവിക്കര മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു. ടോൾ പ്ലാസയെ കുറിച്ച് ജനങ്ങളുടെ മുഴുവൻ ആശങ്കകൾ ദുരികരിക്കണം. യോഗം ജനകീയ മുന്നണി അഴിയൂർ മണ്ഡലം കൺവീനർ ടി സി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ്സ് ജേക്കബ് ജില്ല സെക്രട്ടറി പ്രദീപ് ചോമ്പാല മുഖ്യ പ്രഭാഷണം നടത്തി. പുരുഷു രാമത്ത് അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് അഴിയൂർ മണ്ഡലം പ്രസിഡണ്ട്പി ബാബുരാജ്, പി വി ശ്രീജേഷ് ,കെ പി വിജയൻ, കെ പി രവീന്ദ്രൻ , പി.രാജീവൻ, എൻ ധനേഷ്,|എൻ സരള എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe