കൊച്ചി: ഒറ്റയ്ക്ക് താമസിക്കുന്ന റിട്ട. അധ്യാപികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പോണേക്കര സ്വദേശിനി വനജ (70) ആണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് വനജയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയില്‍ ചോര വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്ന് കത്തി കണ്ടെത്തിയിട്ടുണ്ട്.
രാത്രി സഹോദരിയുടെ മകളും ഭർത്താവുമാണ് വനജയ്ക്ക് കൂട്ടിന് വരാറുള്ളത്. ഇന്നലെ രാത്രി വീട്ടിലെത്തിയപ്പോൾ വനജയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
