കൊയിലാണ്ടി: ജനക്ഷേമപ്രവർത്തനങ്ങൾ നിലനിൽക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള ഭരണത്തിന് തുടർച്ചയുണ്ടാകണമെന്ന് ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്കരൻ പറഞ്ഞു. ആർ.ജെ.ഡി കൊയിലാണ്ടി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ച കൺവെൻഷനിൽ
എം.പി. ശിവാനന്ദൻ, എം.കെ. പ്രേമൻ, രജീഷ് മാണിക്കോത്ത്, രാജൻ കൊളാവിപ്പാലം, എം.പി. അജിത, സുരേഷ് മേലേപ്പുറത്ത്, മോഹനൻ വളപ്പിൽ, സി.കെ. ജയദേവൻ, പി.ടി. രാഘവൻ,
കെ.എം. കുഞ്ഞിക്കണാരൻ, കെ.ടി. രാധാകൃഷ്ണൻ, രാജ്നാരായണൻ,
മുകുന്ദൻ, രമേശൻ തിക്കോടി എന്നിവർ സംസാരിച്ചു.
