ജനനതീയതി തെളിയിക്കാനുള്ള രേഖകളുടെ കൂട്ടത്തിൽ നിന്ന് ആധാറിനെ വെട്ടി ഇ.പി.എഫ്.ഒ

news image
Jan 18, 2024, 11:35 am GMT+0000 payyolionline.in

ജനന തീയതി തെളിയിക്കാൻ സ്വീകാര്യമായ രേഖകളുടെ പട്ടികയിൽ നിന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) ആധാർ കാർഡ് ഒഴിവാക്കി. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു.ഐ.ഡി.എ.ഐ) നിർദേശത്തിന് ശേഷമാണ് ഇ.പി.എഫ്.ഒയുടെ നീക്കം.

ജനുവരി 16 ന് പുറത്തിറക്കിയ സർക്കുലറിൽ, നിരവധി ഗുണഭോക്താക്കൾ ജനനത്തീയതിയുടെ തെളിവായി കണക്കാക്കുന്ന ആധാർ പ്രാഥമികമായി ഒരു ഐഡന്റിറ്റി വെരിഫിക്കേഷൻ ടൂൾ ആണെന്നും ജനന തീയതി തെളിയിക്കാനുള്ള രേഖയ​ല്ലെന്നും തെളിവല്ലെന്നും ഇ.പി.എഫ്.ഒ വ്യക്തമാക്കി. ആധാർ ജനനത്തീയതിയുടെ തെളിയിക്കാനുള്ള രേഖയായി ആധാറിനെ കണക്കാക്കാൻ കഴിയില്ലെന്ന് അടുത്തിടെ ചില കോടതികളും വിധി പുറപ്പെടുവിച്ചിരുന്നു.

ഇ.പി.എഫ്.ഒയുടെ ജനനത്തീയതിയുടെ തെളിവായി സ്വീകരിക്കുന്ന രേഖകൾ താഴെ പറയുന്നു.

അംഗീകൃത സർക്കാർ ബോർഡ് അല്ലെങ്കിൽ യൂനിവേഴ്സിറ്റി നൽകുന്ന മാർക്ക്ഷീറ്റ്

സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് / സ്കൂൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി.സി)/ പേരും ജനനത്തീയതിയും അടങ്ങുന്ന സർട്ടിഫിക്കറ്റ്

സേവന രേഖകളെ അടിസ്ഥാനമാക്കിയുള്ള സർട്ടിഫിക്കറ്റ്

പാൻ കാർഡ്

കേന്ദ്ര/സംസ്ഥാന പെൻഷൻ പേയ്‌മെന്റ് ഓർഡർ

സർക്കാർ നൽകുന്ന ഡൊമിസൈൽ സർട്ടിഫിക്കറ്റ്

പാസ്പോർട്ട്

സർക്കാർ പെൻഷൻ

സിവിൽ സർജൻ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്

യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നൽകുന്ന 12 അക്ക വ്യക്തിഗത തിരിച്ചറിയൽ നമ്പറാണ് ആധാർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe