ജമ്മുകശ്മീരിൽ വീണ്ടും ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ വെടിവെപ്പ്

news image
Nov 2, 2024, 3:43 am GMT+0000 payyolionline.in

ന്യൂഡൽഹി: ജമ്മുകശ്മീരിൽ വീണ്ടും ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ വെടിവെപ്പ്. ബുദ്ഗാം ജില്ലയിലാണ് വെടിവെപ്പുണ്ടായത്. പ്രദേശവാസികളല്ലാത്തവർക്കെതിരെ കഴിഞ്ഞ 12 ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.

സൂഫിയാൻ, ഉസ്മാൻ മാലിക് എന്നിവർക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. ഇവരെ ശ്രീനഗറിലെ ജെ.വി.സി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും യു.പിയിലെ ഷഹാരാൻപൂരിൽ നിന്നുള്ളവരാണ്.

സൂഫിയാനും ഉസ്മാനും ജൽ ശക്തി വകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്. മൂവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതർ അറിയിക്കുന്നത്. വിവരം ലഭിച്ചയുടൻ സുരക്ഷാസേന പ്രദേശത്ത് ഭീകരർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

12 ദിവസം മുമ്പ് നടന്ന ആക്രമണത്തിൽ ഡോക്ടറും ആറ് അന്തർ സംസ്ഥാന തൊഴിലാളികളും കൊല്ലപ്പെട്ടിരുന്നു. ഭീകരർ തൊഴിലാളികൾക്ക് നേരെ വെടിയുതിർത്തിരുന്നു.

ഗംഗാനീർ മുതൽ ​സോനാമാർഗ് വരെയുള്ള പ്രദേശത്തുള്ള ടണലിൽ ജോലിയെടുക്കുന്നവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കാൻ സാധിച്ചുവെന്ന് കേന്ദ്രസർക്കാർ നിരന്തരമായി അവകാശപ്പെടുമ്പോഴാണ് ആക്രമണങ്ങൾ വർധിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe