ജമ്മുകശ്മീര്‍ കിഷ്ത്വാറിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടര്‍ന്ന് സൈന്യം; വനമേഖലകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കി

news image
Jan 23, 2026, 3:37 am GMT+0000 payyolionline.in

ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചതിന് പിന്നാലെ ജമ്മുകശ്മീരിലെ കിഷ്ത്വാറിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടര്‍ന്ന് സൈന്യം. കൂടുതൽ ഭീകരർ മേഖലയിൽ ഉണ്ടെന്നാണ് വിവരം. വനമേഖലകൾ കേന്ദ്രീകരിച്ച് സൈന്യം പരിശോധന ശക്തമാക്കിയിട്ടുണ്ട്. ചത്രോ മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് വെടിവെപ്പുണ്ടായത്. മേഖലയിൽ കൂടുതൽ സൈനിക ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

കിഷ്ത്വാറിൽ ഭീകരർക്കായുള്ള തിരച്ചിലിനിടെ സൈന്യത്തിന് നേരെ ഭീകരർ വെടി വെച്ചിരുന്നു. മൂന്നിലധികം ഭീകരർ മേഖലയിൽ ഉണ്ടെന്നാണ് വിവരം ലഭിച്ചത്. കഴിഞ്ഞ ഞായറാഴ്ച ചത്രൂ ബെൽറ്റിലെ സൊന്നാർ ഗ്രാമത്തിലാണ് സൈനിക നടപടി ആരംഭിച്ചത്. ആദ്യഘട്ട ഏറ്റുമുട്ടലിൽ പാരാട്രൂപ്പർ വീരമൃത്യു വരിക്കുകയും ഏഴ് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

 

ഭീകരർ നടത്തിയ അപ്രതീക്ഷിത ഗ്രനേഡ് ആക്രമണമാണ് സൈനികർക്ക് പരിക്കേൽക്കാൻ കാരണമായത്. ഇതിനെ തുടർന്ന് മേഖലയിലുണ്ടായിരുന്ന ഭീകരരെ ലക്ഷ്യമാക്കി ‘ഓപ്പറേഷൻ ട്രാഷി–1’ എന്ന പേരിൽ കരസേന വ്യാപകമായ തിരച്ചിൽ ആരംഭിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe