ജെ.എൻ.യുവിൽ എ.ബി.വി.പിയും മറ്റു വിദ്യാർഥി സംഘടനകളുമായി സംഘർഷം: നിരവധി പേർക്ക് പരിക്ക്

news image
Mar 1, 2024, 10:36 am GMT+0000 payyolionline.in

ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ എ.ബി.വി.പിയും മറ്റു വിദ്യാർഥി സംഘടനകളുമായി ഉടലെടുത്ത സംഘർഷത്തെ തുടർന്ന് നിരവധി പേർക്ക് പരിക്ക്. അടുത്ത് നടക്കാനിരിക്കുന്ന വിദ്യാർത്ഥി സംഘടനാ തെരഞ്ഞെടുപ്പുകൾ ചർച്ച ചെയ്യുന്നതിനായി നടന്ന ജനറൽ ബോഡി യോഗത്തിലാണ് സംഘർഷമുണ്ടായത്. എ.ബി.വി.പിയും ഇടതുപക്ഷ പിന്തുണയുള്ള ഗ്രൂപ്പുകളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സ്‌കൂൾ ഓഫ് ലാംഗ്വേജിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് സംഭവം. വാക്കേറ്റം നിയന്ത്രണാതീതമാവുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. എ.ബി.വി.പി ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നുവെന്ന് ഇടതുപക്ഷ സംഘടനകൾ ആരോപിച്ചു. പെൺകുട്ടികൾ ൾപ്പെടെ നിവരധിപേർക്ക് പരിക്കുണ്ട്. പരിക്കേറ്റ വിദ്യാർത്ഥിക​ളെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് പുലർച്ചെ 1:15ഓടെയാണ് കോളുകൾ ലഭിച്ചതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) രോഹിത് മീണ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഒന്നിലധികം പരാതികൾ ലഭിച്ചിട്ടുണ്ട്, ആരോപണങ്ങൾ പരിശോധിച്ചുവരികയാണ്. ഒരാൾ മറ്റുള്ളവരെ വടികൊണ്ട് അടിക്കുന്നതും സൈക്കിൾ എറിയുന്നതും കാണിക്കുന്ന വിഡിയോ എക്‌സിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe