ജെയ്ക് സി തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു

news image
Aug 16, 2023, 6:24 am GMT+0000 payyolionline.in

കോട്ടയം > പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എൽഡിഎഫ്‌ സ്ഥാനാർഥി ജെയ്ക് സി തോമസ്‌ നാമനിർദേശപത്രിക സമർപ്പിച്ചു.കോട്ടയം ആർഡിഒ മുമ്പാകെ മൂന്ന് സെറ്റ്  പത്രികയാണ് സമർപ്പിച്ചത്.

രാവിലെ പത്തിന്‌ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന്‌  പ്രകടനമായാണ് പത്രിക സമർപ്പിക്കുവാൻ പോയത്. എൽഡിഎഫ് സംസ്ഥാന ജില്ലാ നേതാക്കളും പത്രികാ സമര്‍പ്പണത്തിന് ജെയ്ക്കിനൊപ്പമുണ്ടായിരുന്നു.

ഇന്ന് വെെകിട്ട്  4 ന് നടക്കുന്ന നിയോജക മണ്ഡലം കൺവെൻഷൻ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. എൽ ഡി എഫ് സംസ്ഥാന നേതാക്കളും കൺവെൻഷനിൽ പങ്കെടുക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe