പാലക്കാട്: ജ്യൂസാണെന്ന് കരുതി കുളമ്പ് രോഗത്തിനുള്ള മരുന്ന് കഴിച്ച സഹോദരങ്ങൾ ആശുപത്രിയിൽ. ആലത്തൂർ വെങ്ങന്നൂർ സ്വദേശികളായ ആറും പത്തും വയസുള്ള കുട്ടികളാണ് ചികിത്സയിലുള്ളത്.
വായക്ക് സാരമായി പൊള്ളലേറ്റ കുട്ടികളെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സ ആവശ്യമായതിനെ തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വീട്ടിൽ വളർത്തുന്ന കന്നുകാലികൾക്ക് നൽകാനായി കുളമ്പ് രോഗത്തിനുള്ള മരുന്ന് കഴിഞ്ഞ ദിവസമാണ് മൃഗാശുപത്രിയിൽ നിന്ന് വാങ്ങിയത്. വീട്ടിലുണ്ടായിരുന്ന ഒഴിഞ്ഞ ജ്യൂസ് കുപ്പിയിലാണ് മരുന്ന് സൂക്ഷിച്ച് വെച്ചിരുന്നത്.
ജ്യൂസാണെന്ന് കരുതി സഹോദരങ്ങളായി ഈ കുട്ടികൾ എടുത്ത് കുടിക്കുകയായിരുന്നു. വായയിൽ സാരമായ പൊള്ളലേറ്റതിനെ തുടർന്ന് വീട്ടുകാർ കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകായിരുന്നു. കുട്ടികൾ അപകടനില തരണം ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം.
