ജ്വല്ലറികളിൽ വ്യാജ യു.പി.ഐ സ്‌ക്രീൻഷോട്ട് തട്ടിപ്പ്: യുവാവ് പോലീസിന്റെ പിടിയിൽ

news image
Sep 24, 2026, 3:59 am GMT+0000 payyolionline.in

കോഴിക്കോട്: ജ്വല്ലറികളിൽ നിന്ന് ആഭരണങ്ങൾ വാങ്ങി വ്യാജ യുപിഐ പേയ്‌മെന്റ് സ്‌ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ് നടത്തിവന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നന്മണ്ട സ്വദേശി സബിത്ത് (29) ആണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച രാമനാട്ടുകര കിസ്മത്ത് ജ്വല്ലറിയിൽ നിന്ന് 1.2 ഗ്രാം തൂക്കമുള്ള ബ്രേസ്‌ലെറ്റ് എടുത്ത ശേഷം വ്യാജ സ്‌ക്രീൻഷോട്ട് കാണിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു.

​ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണർ എ. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡും ഫറോക്ക് പോലീസും ചേർന്നാണ് പ്രതിയെ വലയിലാക്കിയത്. സംസ്ഥാനത്തുടനീളം സമാനരീതിയിൽ തട്ടിപ്പ് നടത്തി ആഡംബര ജീവിതം നയിച്ചു വരികയായിരുന്ന ഇയാളെ ചോദ്യം ചെയ്തതിലൂടെ അഞ്ചോളം കേസുകൾക്ക് തുമ്പുണ്ടായിട്ടുണ്ട്. ഫറോക്ക് സബ് ഇൻസ്‌പെക്ടർമാരായ മിഥുൻ, സുജിത്ത് പി.സി, ഷാജി, സി.പി.ഒ അഷീദ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe