നമ്മുടെ ഇടയിൽ പല ആളുകൾകളിലും കാണാറുള്ള ശീലമാണ് ടോയ്ലെറ്റില് പോകുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത്. എന്നാൽ ഇങ്ങനെ ഉള്ളവർ നിങ്ങളുടെ കൂട്ടത്തിലും ഉണ്ടെങ്കിൽ വേഗം ഈ ശീലം ഒഴിവാക്കാൻ പറഞ്ഞോളൂ. ഇങ്ങനെ ഫോൺ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
ടോയ്ലെറ്റില് ഫോണ്‍ ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ ഫോണ്‍ നിങ്ങളുടെ വിസര്‍ജ്യത്തില്‍ നിന്നുള്ള ബാക്ടീരിയകളുടെ പ്രജനന കേന്ദ്രമാകുമെന്ന വാർത്തകളും റിപ്പോർട്ടുകളും മുന്നേ വന്നിട്ടുണ്ട്. എന്നാൽ ഇതിന് പുറമെ നിരവധി ആരോഗ്യപ്രശ്നങ്ങൾ കൂടി ഉണ്ടാകാൻ സാധ്യതയുണ്ട്.ദീര്‍ഘനേരം ടോയ്ലറ്റില് ഇരിക്കുന്നത് മൂലക്കുരു സാധ്യത കൂട്ടുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്. മലാശയത്തിലെ സിരകളില്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തുന്നതൊക്കെ മൂലക്കുരുവിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് കണ്ടെത്തൽ. മൂലക്കുരു, ഗുദത്തിലോ മലാശയത്തിലോ ഉള്ള വീര്‍ത്ത സിരകളാണ്. ഇത് ചിലപ്പോൾ ആന്തരികമാകാം, മലാശയത്തിനുള്ളില്‍ ആകാം, അല്ലെങ്കില്‍ മലദ്വാരത്തിന് ചുറ്റുമുള്ള ചര്‍മ്മത്തിന് താഴെ ബാഹ്യമായും കാണപ്പെടാം.മലബന്ധം ചിലപ്പോൾ നമുക്ക് ഉണ്ടായേക്കാം. എന്നാൽ ഈ മലബന്ധം കാരണം കൂടുതൽ സമയം ടോയ്ലെറ്റിനുള്ളിൽ ചെലവഴിക്കുന്നതും മോശമാണ്. ഇത് തടയാൻ നമുക്ക് തന്നെ ചില കാര്യങ്ങൾ ശ്രദ്ധിക്കാനാകും. കിവി പഴം, ഡ്രാഗണ്‍ ഫ്രൂട്ട്, ആപ്പിള്‍, പിയേഴ്സ്, പ്ളം, വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങൾ എന്നിവ കഴിക്കുന്നത് ഗുണകരമാണ്. മഗ്നീഷ്യം ഓക്സൈഡ് അല്ലെങ്കില്‍ മഗ്നീഷ്യം സിട്രേറ്റ് തുടങ്ങിയവ അടങ്ങിയ സപ്ലിമെന്റ് കഴിക്കുന്നതും ഉപകാരപ്പെടും.