മംഗളൂരു: പാലക്കാട് ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ ഒന്നിലധികം ദിവസങ്ങളിൽ നടത്തുന്നതിന് ട്രെയിൻ സർവീസുകളിൽ മാറ്റങ്ങൾ വരുത്തൽ, ഭാഗികമായി റദ്ദാക്കൽ എന്നീ ക്രമീകരണങ്ങൾ നടത്തി. ഡിസംബർ 21, 27 തീയതികളിൽ കോയമ്പത്തൂർ ജങ്ഷനിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 56603 കോയമ്പത്തൂർ ജങ്ഷൻ – ഷൊർണൂർ ജങ്ഷൻ പാസഞ്ചർ യാത്ര പാലക്കാട് ജങ്ഷനിൽ അവസാനിപ്പിക്കും. ഈ ട്രെയിൻ സർവീസ് പാലക്കാട് ജങ്ഷനും ഷൊർണൂർ ജങ്ഷനും ഇടയിൽ ഭാഗികമായി റദ്ദാക്കും.
ഡിസംബർ 10, 17 തീയതികളിൽ ഷൊർണൂർ ജങ്ഷനിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 56602 ഷൊർണൂർ ജങ്ഷൻ – കോഴിക്കോട് പാസഞ്ചർ യാത്ര ഫറോക്കിൽ അവസാനിപ്പിക്കും. ഫറോക്കിനും കോഴിക്കോടിനും ഇടയിൽ ഭാഗികമായി റദ്ദാക്കും. ഡിസംബർ 21, 27 തീയതികളിൽ നിലമ്പൂർ റോഡിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 56608 നിലമ്പൂർ റോഡ് – പാലക്കാട് ജങ്ഷൻ പാസഞ്ചർ യാത്ര ഷൊർണൂർ ജംഗ്ഷനിൽ അവസാനിപ്പിക്കും. ഷൊർണൂർ ജങ്ഷനും പാലക്കാട് ജങ്ഷനും ഇടയിൽ ഈ ട്രെയിൻ സർവീസ് ഭാഗികമായി റദ്ദാക്കും.
