ഡിവൈഡർ വീണ്ടും വില്ലനായി; മൂടാടിയിൽ ബൈക്ക് അപകടം – യുവാവിന് പരിക്ക്

news image
Jul 13, 2026, 5:35 am GMT+0000 payyolionline.in

മൂടാടി: ദേശീയപാതയിൽ മൂടാടിയിലെ ഡിവൈഡറിലിടിച്ച് ബൈക്ക് മറിഞ്ഞു. യുവാവിന് പരിക്കേറ്റു. കാസർകോഡ് സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്.

ഇന്ന് പുലർച്ചെ 5.40 ഓടെയായിരുന്നു മൂടാടി അക്ഷയ സെന്ററിന് മുൻപിൽ അപകടം നടന്നത്. കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്ക് ഡിവൈഡറിൽ തട്ടി റോഡിലേക്ക് വീഴുകയായിരുന്നു. പിറകിൽ വന്ന ലോറി ഡ്രൈവർ പെട്ടെന്ന് ബ്രേക്കിട്ട് വണ്ടി നിർത്തിയതിനാൽ യുവാവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വാഹനയാത്രികരും നാട്ടുകാരും എത്തി ബൈക്ക് റോഡിൽ നിന്ന് മാറ്റി.

ദേശീയപാതയിൽ ഉരുപുണ്യകാവ് കവാടത്തിന് മുൻപിൽ അപകടങ്ങൾ തുടർച്ചയാണ്. റിഫ്ലക്ടറോ മറ്റോ ഇല്ലാത്തതിനാൽ വാഹനയാത്രികർക്ക് രാത്രികാല സമയങ്ങളിൽ ഡിവൈഡറുകൾ കാണാൻ കഴിയുന്നില്ല. ഇതാണ് കൂടുതലും അപകടത്തിന് ഇടയാക്കുന്നത്. കഴിഞ്ഞ ദിവസവും ഈ ഡിവൈഡറിൽ തട്ടി സ്കൂട്ടർ യാത്രികന് പരിക്കേറ്റിരുന്നു.

ഒരു ആവശ്യവുമില്ലാത്ത അപകടം വിളിച്ചു വരുത്തുന്ന ദേശീയപാതയിലെ ഈ ഡിവൈഡർ എടുത്തുമാറ്റുകയോ അല്ലെങ്കിൽ ഇവിടെ വലിയ ഡിവൈഡറുകളോ സൈൻ ബോർഡുകളോ സ്ഥാപിക്കുകയോ ചെയ്യണമെന്ന് നാട്ടുകാർ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe