ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണത്തിൽ വിട്ടുവീഴ്ചയില്ല: ഇനി ചർച്ചയില്ലെന്നും ഗണേഷ് കുമാർ

news image
Jun 6, 2024, 12:56 pm GMT+0000 payyolionline.in

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. സമരം ഒത്തുത്തീർപ്പായത് എല്ലാവരും കണ്ടതാണ്. മാറ്റി പറയുന്നവർക്കാണ് നാണക്കേട്. എല്ലാം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഇനി ചർച്ചയില്ലെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷകര്‍ എത്തുമ്പോള്‍ ഇന്‍സ്ട്രക്ടര്‍മാര്‍ നിര്‍ബന്ധമാണെന്ന പുതിയ നിബന്ധനയിൽ നിന്ന് പിന്മാറില്ലെന്നും മന്ത്രി അറിയിച്ചു.

ടെസ്റ്റിന് അപേക്ഷകർ എത്തുമ്പോള്‍ ഇൻസ്ട്രക്ടർമാർ നിർബന്ധമാണെന്ന പുതിയ നിബന്ധനയ്ക്കെതിരെ സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഡ്രൈവിംഗ് സ്കൂൾ ഉടമകള്‍ പ്രതിഷേധിച്ചിരുന്നു. നിശ്ചിത യോഗ്യതയുള്ള ഇൻസ്ട്രക്ടർമാർക്കാണ് ഡ്രൈവിംഗ് സ്കൂളിന് ലൈസൻസ് നൽകുന്നത്. പലയിടത്തും ലൈസൻസ് ഒരാൾക്കും ഡ്രൈവിംഗ് പഠിപ്പിക്കുന്നത് മറ്റൊരാളാണെന്നുമാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. അതുകൊണ്ട് ഇൻസ്ട്രക്ടർമാരുടെ സാന്നിധ്യം നിർബന്ധമാണെന്നുമായിരുന്നു മോട്ടോർ വാഹന വകുപ്പ് സർക്കുലർ ഇറക്കിയത്. കഴിഞ്ഞ ദിവസം മുട്ടത്തറയിൽ ടെസ്റ്റിനെത്തിയപ്പോള്‍ ഇൻസ്ട്രക്ടർമാരുള്ളവർ മാത്രം ടെസ്റ്റിൽ പങ്കെടുത്താൻ മതിയെന്ന് മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർമാർ നിർദ്ദേശിച്ചു. ഇതോടെ പ്രതിഷേധമുണ്ടായത്. ഇൻസ്ട്രക്ടർമാരുമായി വന്ന ഡ്രൈവിംഗ് സ്കൂളുകൾക്ക് പോലും ടെസ്റ്റിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe