തദ്ദേശ തിരഞ്ഞെടുപ്പ്; ക്രമസമാധാന പ്രശ്നങ്ങൾ അറിയിക്കാം

news image
Dec 11, 2025, 6:23 am GMT+0000 payyolionline.in

കണ്ണൂർ: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയില്‍ ക്രമസമാധാന ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സിറ്റി പോലീസ് കമ്മീഷണർ പി നിധിന്‍ രാജ്, റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാള്‍ എന്നിവർ അറിയിച്ചു.

ഏതെങ്കിലും രീതിയില്‍ ആളുകളെ സ്വാധീനിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാൻ വീഡിയോഗ്രഫി സംവിധാനം ഉപയോഗിക്കുന്നുണ്ട്.

സാമൂഹ്യ സൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയിലുള്ള പോസ്റ്റുകളോ കമന്റുകളോ സാമൂഹ്യ മാധ്യമങ്ങളില്‍ വന്നാൽ കൃത്യമായി പൊലീസ് ഇടപെടും.

ഏതെങ്കിലും രീതിയിലുള്ള ക്രമസമാധാന ലംഘനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടെങ്കില്‍ 9497 927 740 എന്ന കണ്‍ട്രോള്‍ റൂം നമ്പറില്‍ അറിയിക്കാം.

വാട്‌സ്ആപ്പ് മെസേജ്, വോയിസ് നോട്ട്, ഫോണ്‍ വിളിച്ചോ പൊതു ജനങ്ങള്‍ക്ക് പോലീസുമായി ബന്ധപ്പെടാം.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അറിയിക്കാൻ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പൊതു ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കുമായി 9497 935 648 എന്ന നമ്പറില്‍ ഒരു പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ദിവസം എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായാല്‍ ഈ നമ്പറില്‍ അറിയിച്ചാല്‍ ഉടന്‍ നടപടിയെടുക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe