തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് തിയ്യതികൾ പ്രഖ്യാപിച്ചു; കോഴിക്കോട് ജില്ലയിൽ ഡിസംബർ 11 ന്

news image
Nov 10, 2025, 7:13 am GMT+0000 payyolionline.in

കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞടുപ്പ് തിയ്യതികൾ പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായി ഡിസംബർ 9,11 തിയ്യതികളിൽ നടക്കും.

1199 തദ്ദേശസ്ഥാപനങ്ങളിലെ 23576 വാർഡുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിൽ 941 ഗ്രാമപഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തും 14 ജില്ല പഞ്ചായത്ത്, 86 മുൻസിപാലിറ്റി, 6 കോർപ്പറേഷനുകളുമാണ് ഉള്ളത്. മാതൃകാ പെരുമാറ്റ ചട്ടവും നിലവിൽ വന്നിട്ടുണ്ട്.

അന്തിമ വോട്ടർ പട്ടിക വെള്ളിയാഴ്ച വരുമെന്നും മട്ടന്നൂരിൽ തെരഞ്ഞെടുപ്പ് പിന്നീട് ആയിരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe