തദ്ദേശതെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികൾക്ക് നാളെ മുതൽ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം

news image
Nov 13, 2025, 12:54 pm GMT+0000 payyolionline.in

നാളെ മുതൽ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11നും മൂന്നിനും ഇടയിലാണ് പത്രിക സമർപ്പിക്കാൻ കഴിയുക. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 21 വരെയാണ്. നവംബർ 22 ന് സൂക്ഷ്മ പരിശോധന നടക്കും. നവംബർ 24 വരെയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

പഞ്ചായത്തിലേക്ക് മത്സരിക്കുന്നവര്‍ 2000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും 4000 രൂപയും ജില്ലാ പഞ്ചായത്തിലും കോര്‍പറേഷനുകളിലും മത്സരിക്കുന്നവര്‍ 5000 രൂപയും മത്സരിക്കുന്നതിനായി കെട്ടിവയ്ക്കണം. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് പകുതി പൈസ കെട്ടിവെച്ചാൽ മതിയാകും.വരണാധികാരിയുടെയോ കമീഷന്‍ അധികാരപ്പെടുത്തിയ ഓഫീസറുടെയോ മുമ്പാകെ നിശ്ചിത ഫോറമനുസരിച്ച് സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ നടത്തി സ്ഥാനാർത്ഥികൾ ഒപ്പിട്ട് നൽകേണ്ടതാണ്.

വരണാധികാരിയുടെ മുറിയിലേക്ക് സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പ്രവേശിക്കാൻ കഴിയും. സ്ഥാനാര്‍ഥിക്കൊപ്പം മൂന്ന് അകമ്പടി വാഹനങ്ങള്‍മാത്രമേ വരണാധികാരിയുടെ കാര്യാലയത്തിന് 100 മീറ്റര്‍ പരിധിക്കുള്ളില്‍ അനുവദിക്കുകയുള്ളു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe