അയ്യപ്പസ്വാമിയുടെ അരവണ ഉൾപ്പെടുന്ന പ്രസാദക്കിറ്റ് പോസ്റ്റോഫീസ് വഴി വീട്ടിൽ എത്തിച്ച് നൽകും.
ഒരു ടിൻ അരവണ, നെയ്യ്, കുങ്കുമം, മഞ്ഞൾ, വിഭൂതി (ഭസ്മം), അർച്ചന പ്രസാദം എന്നിവയുൾപ്പെട്ട കിറ്റിന് 520 രൂപയാണ് അടയ്ക്കേണ്ടത്.
നാല് ടിൻ അരവണ ഉൾപ്പെടുന്ന കിറ്റിന് 960 രൂപയും 10 ടിൻ അരവണ ഉൾപ്പെടുന്ന കിറ്റിന് 1760 രൂപയും ആണ് ഈടാക്കുന്നത്.
വീടിന് ഏറ്റവും അടുത്തുള്ള പോസ്റ്റ് ഓഫീസിൽ ചെന്ന് ഫോം പൂരിപ്പിച്ച് പണമടച്ചാൽ മതി. എല്ലാ തപാൽ ഓഫീസുകളിലും ഇതിനുള്ള സംവിധാനമുണ്ട്.
സന്നിധാനത്ത് നിന്ന് അരവണ വാങ്ങി സന്നിധാനം പോസ്റ്റ് ഓഫീസ് വഴി പാഴ്സൽ ആയി വീട്ടിലേക്ക് അയക്കാനും സൗകര്യമുണ്ട്.
