ചെന്നൈ: തമിഴ്‌നാട്ടില്‍ രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. മൈസൂരു – ദര്‍ഭംഗ എക്‌സ്പ്രസും (12578) ഗുഡ്‌സ് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. രാത്രി 8.21-ഓടെ തിരുവള്ളൂരിന് സമീപം കാവേരിപേട്ടയിലായിരുന്നു അപകടം.
ചരക്ക് തീവണ്ടിയുടെ പിന്‍വശത്ത് ദര്‍ഭംഗ എക്‌സ്പ്രസ് വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് ലഭ്യമായ വിവരം. ഇടിയുടെ ആഘാതത്തില്‍ രണ്ട് കോച്ചുകള്‍ തീപിടിച്ചതായും റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല…