ചെന്നൈ: തമിഴ്നാട്ടില്‍ മാധ്യമപ്രവര്ത്തകന് വെട്ടേറ്റു. ന്യൂസ് 7 ചാനലിന്റെ തിരുപ്പൂര്‍ റിപ്പോര്‍ട്ടര്‍ നേശപ്രഭുവിനുനേരെയാണ് ആക്രമണമുണ്ടായത്. തന്നെ അജ്ഞാത സംഘം പിന്തുടരുന്നുവെന്ന് നേശപ്രഭു നേരത്തെ പൊലീസിനെ അറിയിച്ചിരുന്നു.
എന്നാല്‍ നേശപ്രഭുവിനോട് പൊലീസ് സ്റ്റേഷനിലേക്ക് വരാനായിരുന്നു നിര്‍ദ്ദേശം. പണപ്പിരിവ് നടത്തുന്ന ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ട് പുറത്തുവിട്ട പ്രഭുവിനെതിരെ ഭീഷണി നിലനിന്നിരുന്നു. തുടര്‍ന്നാണിപ്പോള്‍ അക്രമമുണ്ടായിരിക്കുന്നത്.