തമിഴ്നാട്ടിൽ തെർമൽ പവർ പ്ലാന്റിൽ അപകടം; 9 നിർമാണത്തൊഴിലാളികൾ മരിച്ചു

news image
Sep 30, 2025, 5:19 pm GMT+0000 payyolionline.in

ചെന്നൈ: തമിഴ്നാട് എണ്ണോറിൽ തെർമൽ പവർ പ്ലാന്റിൽ നിർമാണ പ്രവർത്തനത്തിനിടെയുണ്ടായ അപകടത്തിൽ 9 പേർ മരിച്ചു. നിർമാണത്തൊഴിലാളികളാണ് മരിച്ചത്. പത്തിലധികം പേർക്ക് പരിക്ക്.

പവർ പ്ലാന്റിന്റെ നാലാം യൂണിറ്റിന്റെ മുൻവശത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയാണ് അപകടമുണ്ടായത്. മുപ്പതിലധികം അതിഥി തൊഴിലാളികളാണ് ഇവിടെ ജോലിയിൽ ഏർപ്പെട്ടിരുന്നത്. നിർമാണത്തിനായി ഉപയോ​ഗിക്കുന്ന ലോഹം കൊണ്ടുള്ള ജാറം (സ്കാഫോൾഡിംഗ്) തകർന്ന് വീണാണ് അപകടമുണ്ടായത്.

അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ 9 പേർ മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റവർ ആശുപത്രിയിൽ തീവ്ര പരിചരണത്തിലാണ്. വിവരം അറിഞ്ഞ് പോലീസ് സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe