കോഴിക്കോട് : യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. താമരശ്ശേരി പുതുപ്പാടി സ്വദേശി കെ.കെ.മുസ്തഫ (54) ആണ് പിടിയിലായത്. മേയ് 19നായിരുന്നു കേസിനാസ്പദമായ സംഭവം. തയ്യൽ കടയിൽ തയ്ക്കാൻ കൊടുത്ത തുണി വാങ്ങാനെത്തിയ യുവതിയോട് കടയുടെ ഉടമസ്ഥനായ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. യുവതിയുടെ പരാതിയിൽ കുന്ദമംഗലം പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
തയ്യൽക്കടയിലെത്തിയ യുവതിയോട് ലൈംഗികാതിക്രമം; താമരശ്ശേരി സ്വദേശിയായ കടയുടമ പിടിയിൽ
May 23, 2026, 4:00 am GMT+0000
payyolionline.in
ഭിന്നശേഷി പെൺകുട്ടികൾക്ക് അഭയത്തിന്റെ തണലൊരുക്കി ‘സ്നേഹക്കൂട് ’
കിണമ്പ്രക്കുന്നിൽ മണ്ണെടുപ്പ് നീക്കത്തിനെതിരെ പ്രതിഷേധം ശക്തം
