താമരശ്ശേരിയില്‍ കെഎസ്ആർടിസി ബസ്സിനകത്ത് തെറിച്ചു വീണതിനെത്തുടർന്ന് യാത്രക്കാരിക്ക് പരിക്ക്

news image
Oct 20, 2025, 12:39 pm GMT+0000 payyolionline.in

കോഴിക്കോട്: കെഎസ്ആർടിസി ബസ്സിനകത്ത് തെറിച്ചു വീണതിനെത്തുടർന്ന് യാത്രക്കാരിക്ക് പരിക്ക്. ബസ് സഡൻ ബ്രേക്ക് ഇട്ടതിനെ തുടർന്നാണ് യാത്രക്കാരി തെറിച്ചു വീണത്. അപകടത്തിൽ‌ യാത്രക്കാരിയുടെ തലയ്ക്കും കൈക്കും പരിക്കേറ്റു. താമരശ്ശേരി താലൂക്ക് ആശുപത്രിയ്ക്ക് മുന്നിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്. കോതമം​ഗലത്ത് നിന്ന് ബത്തേരിയിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ്. ഈ ബസ്സിനെ കുന്നമം​ഗലം മുതൽ സ്വകാര്യ ബസ് മറികടക്കാൻ ശ്രമിച്ചിരുന്നതായി യാത്രക്കാർ പറയുന്നു. താമരശ്ശേരിയിലെത്തിയപ്പോൾ അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് ഓവർ ടേക്ക് ചെയ്തപ്പോഴാണ് കെഎസ്ആർടിസി ബസ് സഡൻ ബ്രേക്കിട്ടത്. ഇതോടെ യാത്രക്കാരി തെറിച്ചുവീഴുകയായിരുന്നു. ബസ്സിൻ്റെ ഡോർ അടച്ചിരുന്നതിനാൽ വലിയൊരു അപകടം ഒഴിവായി. യാത്രക്കാരിയെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe