താരങ്ങളോട് മോശമായി പെരുമാറുന്നത് കണ്ടു: ബ്രിജ് ഭൂഷണിനെതിരെ രാജ്യാന്തര റഫറി

news image
Jun 9, 2023, 10:12 am GMT+0000 payyolionline.in

ന്യൂഡൽഹി> ബ്രിജ് ഭൂഷൺ പ്രായപൂർത്തിയാവാത്ത ഗുസ്‌തി താരത്തോട് മോശമായി പെരുമാറുന്നത് കണ്ടിട്ടുണ്ടെന്ന് രാജ്യാന്തര റഫറി ജഗ്‌ബീർ സിംഗ് . ലൈം​ഗികാതിക്രമകേസിൽ ദേശീയ ഗുസ്‌‌തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ്‌ഭൂഷണെതിരെ ഗുസ്‌തിതാരങ്ങൾ രംഗത്തുവന്ന സഹചര്യത്തിൽ അതിനെ അനുകൂലിക്കുന്നതാണ്   ജഗ്‌ബീർ സിംഗിന്റെ വെളിപ്പെടുത്തൽ.  അന്വേഷണസംഘത്തിന് നൽകിയ മൊഴി ‘ദി ഇന്ത്യൻ എക്‌സ്‌പ്രസി’ന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയായിരുന്നു.

 

‘ഫോട്ടോ എടുക്കുന്ന നേരം പെൺകുട്ടിയുടെ അടുത്ത്  ബ്രിജ് ഭൂഷൺ നിൽക്കുന്നത് കണ്ടിരുന്നു. പെൺകുട്ടി എന്തോ പിറുപിറുത്ത് അയാളെ തള്ളിമാറ്റി. പ്രസിഡന്റിന് തൊട്ടടുത്തായിരുന്നു പെൺകുട്ടി നിന്നിരുന്നത്. പെൺകുട്ടിക്ക് മോശമായതെന്തോ സംഭവിച്ചിരുന്നു.ആ കുട്ടി ആകെ അസ്വസ്ഥയായിരുന്നു. അയാൾ എന്താണ് ചെയ്‌തതെന്ന് ഞാൻ കണ്ടില്ല’- ജഗ്‌ബീർ സിംഗ് പറഞ്ഞു.

ബ്രിജ് ഭൂഷണെതിരായ കേസിലെ 125 സാക്ഷികളിൽ ഒരാളാണ് ഒളിമ്പ്യനും കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവുകൂടിയായ ജഗ്‌ബീർ സിംഗ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe