നന്തി ബസാർ: തിക്കോടി തൊണ്ടിക്കണ്ടിയിൽ താമസിക്കുന്ന പുതിയോട്ടിൽ ഇബ്രാഹിം മുഷ്രീഫ് (74) അന്തരിച്ചു. തിക്കോടി ടൗണിന് സമീപം ദേശീയപാതയിൽ വെച്ച് വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദീർഘകാലം കുവൈത്തിൽ പ്രവാസിയായിരുന്നു.
ഭാര്യ: നഫീസ പുതുക്കുടി. മക്കൾ: ഫാതിമ (കൊയിലാണ്ടി), ഹാജറ (തിക്കോടി), തസ്ലി (പൂക്കാട്), അബ്ദുറഹീം (കുവൈത്ത്). മരുമക്കൾ: നാസർ (കൊയിലാണ്ടി), അൻവർ (തിക്കോടി), റഹീം (പൂക്കാട്). സഹോദരങ്ങൾ: ഹുസൈൻ (മൂടാടി), നഫീസ (നന്തി), സക്കീന (മൂടാടി), പരേതനായ കുഞ്ഞബ്ദുള്ള, പരേതനായ അസ്സയിനാർ. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ശേഷം പാലൂർ മുഹ്യുദ്ദീൻ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ നടക്കും.
