
നന്തി ബസാർ: തിക്കോടി പഞ്ചായത്ത് മുസ്ലിം ലീഗിൽ റ ആസ്ഥാന മന്ദിരമായ സി.എച്ച് സൗധം ഉൽഘാടനത്തോടനുബന്ധിച്ച് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളന പരിപാടികൾക്ക് തുടക്കമായി. പള്ളിക്കര പുളിയുള്ളതിൽ മുക്കിൽ നിന്ന്കൊണ്ട്വന്ന കൊടിമരവും തിക്കോടി അങ്ങാടി ബി.പോക്കർ സാഹിബിന്റെ ഖബറിടത്തിലെ പ്രാർത്ഥനക്ക് ശേഷം പി.കെ. മമ്മു സാഹിഖിൽ നിന്നേറ്റുവാങ്ങി കൊണ്ട് വന്ന പതാകയും സമ്മേളന നഗരിയിൽ എൻ.പി.മുഹമ്മത് ഹാജി പതാക ഉയർത്തി. തുടർന്ന് പഴയകാല പ്രവർത്തകരെ ആദരിക്കൽ,യുവജന സംഗമം നടന്നു. 17 ന് സംസ്ഥാന മുസ്ലിം ലീഗ് അദ്ധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഓഫീസുൽഘാടനം നിർവ്വഹിക്കും. വനിത സംഗമം, പ്രവാസി സംഗമം, തൊഴിലാളി സംഗമം എന്നിവയും നടക്കും.സി.ഹനീഫ മാസ്റ്റർ,പി.പി.കുഞമ്മദ്, ഷഫീഖ് കാരക്കാട്, ഒ.കെ. ഫൈസൽ, സാലി മാസ്റ്റർ,പി.വി. അസീസ്, ടി.പി.കുഞ്ഞിമൊയ്തീൻ,പി.പി. ജ ബ്ബാർ, ഷമീൽ മസ്ക്കൻ, മജീദ് മന്ദത്ത്, എൻ.കെ.കുഞ്ഞബ്ദുള്ള, ഹംസ കുന്നുമ്മൽ, സിറാജ് എം.കെ, ഹാഷിം കോയതങ്ങൾ, പി.വി. ജലീൽ , വി.കെ. അലി ത്യാ ങ്ങിയവർ നേതൃത്വം നൽകി.
