‘തിരുവനന്തപുരം കോർപ്പറേഷൻ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് അസാധുവാക്കണം’; എൽഡിഎഫ് ഹൈക്കോടതിയിൽ

news image
Jul 31, 2026, 9:16 am GMT+0000 payyolionline.in

കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം പാർലമെൻറി പാർട്ടി ലീഡർ എസ് പി ദീപക് ഹൈക്കോടതിയിൽ. ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയ കൗൺസിലർമാരാണ് മേയർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതെന്നും ഈ വോട്ട് നിയമപരമായി നിലനിൽക്കില്ലെന്നുമാണ് ഹർജിയിലെ വാദം. കൗൺസിലർമാരുടെ ഇരുവരെയുള്ള നടപടികൾക്കുള്ള നിയമ സംരക്ഷണം കോടതി റദ്ദാക്കണമെന്നും അധികാരമില്ലാത്ത ബിജെപി കൗൺസിലർമാർ വോട്ട് ചെയ്തത് മുനിസിപ്പൽ ആക്ടിന് വിരുദ്ധമാണെന്നും ഹർജിയിലുണ്ട്. അപ്പീലിൽ തെരഞ്ഞെടുപ്പ് കമ്മീഷനും 20 ബിജെപി കൗൺസിലർമാർക്കും നോട്ടീസ് അയച്ച കോടതി, മൂന്നാഴ്ചയ്ക്കകം മറുപടി നൽകാൻ നിർദ്ദേശിച്ചു.

പല ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞയാണ് ഹൈക്കോടതി അസാധുവാക്കിയത്. നാല് ആഴ്ചക്കകം അംഗങ്ങൾ വീണ്ടും ചട്ടപ്രകാരം സത്യപ്രതിജ്ഞ ചെയ്യണമെന്നും അതുവരെ കൗൺസിൽ അംഗമെന്ന അധികാരമുണ്ടാകില്ലെന്നുമായിരുന്നു കോടതി ഉത്തരവ്. ദൃഢപ്രതിജ്‍‍ഞയോ, ദൈവനാമത്തിലോ വേണം സത്യപ്രതിജ്ഞ ചെയ്യാനെന്നും ദൈവം എന്ന പദത്തിന് പഞ്ചായത്ത് രാജ്, മുനിപ്പൽ ചടങ്ങളിൽ നിർവചനമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. കാപ്പ കേസിൽ ജയിലിലായ സുഗതൻ്റെയും സത്യപ്രതിജ്ഞ കോടതി അസാധുവാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe