കേരളത്തിൽ സർവീസ് നടത്തുന്ന ചില ട്രെയിനുകൾ റദ്ദാക്കുകയും മറ്റു ചിലത് വൈകിയും ഓടുന്നു. ഇന്ന് രാവിലെ 6.15-ന് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് പുറപ്പെടേണ്ട കോട്ടയം വഴിയുള്ള കോര്‍ബ സൂപ്പര്‍ ഫാസ്റ്റ് റദ്ദാക്കി. മലബാര്‍ എക്സ്‌പ്രസ്സ് രണ്ട് മണിക്കൂര്‍ വൈകി ഓടുകയാണ്. രാജ്യറാണി എക്സ്‌പ്രസ്സ് 5.35 മണിക്കൂര്‍ വൈകിയാണ് ഓടുന്നത്.
ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ്സ് (16345) 3.30 മണിക്കൂര്‍ വൈകി ഓടിക്കൊണ്ടിരിക്കുകയാണ്. അതേസമയം, നിലമ്പൂരില്‍ നിന്ന് രാവിലെ 9:55ന് പുറപ്പെടുന്ന നിലമ്പൂര്‍- ഷൊര്‍ണൂര്‍ പാസഞ്ചര്‍ (56610) ഇന്ന് റദ്ദാക്കി. കോട്ടയം- നിലമ്പൂര്‍, നിലമ്പൂര്‍- കോട്ടയം എക്‌സ്പ്രസ്സ് ഇന്ന് നിലമ്പൂരിനും ഷൊര്‍ണൂറിനും ഇടയ്ക്ക് റദ്ദാക്കി.
കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ ഇന്ന് മുതല്‍ അടയ്ക്കും; ട്രെയിനുകള്‍ നിര്‍ത്തില്ല
കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തിക്കില്ല. ഇവിടെ ട്രെയിന്‍ നിര്‍ത്തുകയുമില്ല. ഹാള്‍ട്ട് സ്റ്റേഷനുകളായി പ്രവര്‍ത്തിച്ച കണ്ണൂരിലെ ചിറക്കല്‍, കോഴിക്കോട്ടെ വെള്ളറക്കാട് റെയില്‍വേ സ്റ്റേഷനുകളാണ് പൂട്ടുന്നത്. ജീവനക്കാരെ മറ്റ് സ്റ്റേഷനുകളിലേയ്ക്ക് മാറ്റി നിയമിക്കും.