തിരുവനന്തപുരത്ത് കാപ്പ കേസ് പ്രതിക്ക് നേരെ പൊലീസ് വെടിയുതിർത്തു. തിരുവനന്തപുരം ആര്യങ്കോടാണ് സംഭവം. കാപ്പാ കേസ് പ്രതിയായ കൈരി കിരണിന് നേരെയാണ് വെടിയുതിർത്തത്. ആര്യങ്കോട് എസ് എച്ച് ഓയെ വെട്ടാൻ ശ്രമിച്ചപ്പോഴാണ് വെടി വെക്കേണ്ടി വന്നത്. പ്രതിയുടെ ദേഹത്ത് വെടി കൊണ്ടില്ല. തുടർന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ആർക്കും പരുക്കേറ്റില്ല.
നിരവധി കേസുകളിൽ പ്രതിയാണ് കൈരി കിരൺ. സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള നടപടിയെന്ന് സംഭവത്തെ ഡിഐജി വിലയിരുത്തി. കൈരി കിരണിനെതിരെ പൊലീസ് രണ്ട് കേസുകളെടുത്തിട്ടുണ്ട്. വധശ്രമത്തിനും നാടുകടത്തൽ ഉത്തരവ് ലംഘിച്ചതിനുമാണ് കേസുകൾ.
