തിരൂരങ്ങാടിയിൽ ലോറി താഴ്‌ചയിലേക്ക്‌ മറിഞ്ഞു

news image
Oct 19, 2024, 2:36 pm GMT+0000 payyolionline.in

തിരൂരങ്ങാടി: ദേശീയപാതയിൽ കൊളപ്പുറത്ത് ലോറി താഴ്‌ചയിലേക്ക് മറിഞ്ഞു. ശനി പകൽ 12.30നാണ്‌ അപകടം. ദേശീയപാത നിർമാണം ഏറ്റെടുത്ത കെഎൻആർസിയുടെ ടോറസ്‌ ലോറിയാണ് അപകടത്തിൽപ്പെട്ടത്.

കൂരിയാട് ഭാഗത്തേക്കുള്ള സർവീസ് റോഡിൽനിന്ന് ഒമ്പതടിയോളം താഴ്‌ചയിലുള്ള  പുതിയ പാതയിലേക്കാണ് ലോറി മറിഞ്ഞത്. ലോറി സർവീസ്‌ റോഡിൽ നിർത്തിയിട്ടതായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ഡ്രൈവർ ലോറി നിർത്തി പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe