‘തീരോന്നതി – അറിവ്’ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

news image
Oct 6, 2026, 3:29 pm GMT+0000 payyolionline.in

കൊയിലാണ്ടി: മത്സ്യതൊഴിലാളികളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് കൊയിലാണ്ടി ഫിഷറീസ് ഭവന്റെ നേതൃത്വത്തിൽ ‘തീരോന്നതി’ പദ്ധതിയുടെ ഭാഗമായി ‘അറിവ്’ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ചേമഞ്ചേരി എരൂൽ മദ്രസയിൽ നടന്ന ചടങ്ങ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശശിധരൻ കുനിയിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ശ്രീജ പി.പി അധ്യക്ഷത വഹിച്ചു.

​മത്സ്യബന്ധന മേഖലയിലെ ആധുനിക രീതികൾ, ഉപകരണങ്ങളുടെ ഉപയോഗം, കടൽ സുരക്ഷ, നിയമവശങ്ങൾ, സർക്കാർ പദ്ധതികൾ, കാലാവസ്ഥാ വ്യതിയാനം, ശുചിത്വ സാഗരം, ലഹരിവിരുദ്ധ ബോധവൽക്കരണം തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് ക്ലാസുകൾ സംഘടിപ്പിച്ചത്.

​കടൽ സുരക്ഷയെക്കുറിച്ച് എലത്തൂർ കോസ്റ്റൽ പോലീസിലെ രാഹുൽ, മത്സ്യ മേഖലയും ആരോഗ്യ പരിപാലനവും എന്ന വിഷയത്തിൽ ചേമഞ്ചേരി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജിതിൻ എൻ.വി, ഫിഷറീസ് വകുപ്പ് പദ്ധതികളെക്കുറിച്ച് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ രാഗേഷ് എസ്, മത്സ്യബന്ധന നിയന്ത്രണ നിയമങ്ങളെക്കുറിച്ച് ഫിഷറീസ് ഓഫീസർ സജീവൻ എം എന്നിവർ വിഷയാവതരണം നടത്തി.

​ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സത്യൻ പി, തൽഹ ആരിഫ്, ബൽക്കീസ് മുസ്തഫ, ബിനേഷ് എൻ.വി, കപ്പക്കടവ് – ഇയ്യപ്പാറ മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം പ്രസിഡന്റ് ചന്ദ്രഹാസൻ, കണ്ണകടവ് എഴുകടിക്കൽ ക്ഷേമ സഹകരണ സംഘം പ്രസിഡന്റ് ഉദയഘോഷ്, മഹല്ല് കമ്മിറ്റി സെക്രട്ടറി മുഹമ്മദ് റാഫി എന്നിവർ ആശംസകൾ അർപ്പിച്ചു.

​ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ രാഗേഷ് എസ് സ്വാഗതവും ഫിഷറീസ് ഓഫീസർ സജീവൻ എം നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe